ശത്രുക്കളുടെ വസ്തുവകകള്‍ വിറ്റ് ഒരു ലക്ഷം കോടി സമാഹരിക്കാന്‍ കേന്ദ്രനീക്കം

ശത്രുരാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ വസ്തുവകകള്‍ വിറ്റ് ഒരു ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു.
ശത്രുക്കളുടെ വസ്തുവകകള്‍ വിറ്റ് ഒരു ലക്ഷം കോടി സമാഹരിക്കാന്‍ കേന്ദ്രനീക്കം

ന്യൂഡല്‍ഹി:ശത്രുരാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ വസ്തുവകകള്‍ വിറ്റ് ഒരു ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സഞ്ചിത തുക വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഇതിന്റെ ഭാഗമായുളള ലേലനടപടികളിലേക്ക് കടക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നീക്കം ആരംഭിച്ചു. 

ഇന്ത്യ ഉപേക്ഷിച്ച് പാക്കിസ്ഥാനിലും ചൈനയിലും കുടിയേറിയവരുടെ രാജ്യത്തെ സ്ഥാവരജംഗമ വസ്തുക്കള്‍ ലേലം ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇത്തരത്തിലുളള 9400 പ്രോപ്പര്‍ട്ടികള്‍ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ലേലം ചെയ്ത് ഒരു ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായി 49 വര്‍ഷം പഴക്കമുളള എനിമി പ്രോപ്പര്‍ട്ടി ആക്ട് ഇന്ത്യ ഭേദഗതി ചെയ്തു. ഇതോടെ വിഭജന കാലയളവിലോ, അതിന് ശേഷമോ പാക്കിസ്ഥാന്‍, ചൈന എന്നിവിടങ്ങളിലേക്ക് ചേക്കേറിയവരുടെ അനന്തരവകാശികള്‍ക്ക് ഇന്ത്യയിലെ ആസ്തികളില്‍ അവകാശം ഉന്നയിക്കാന്‍ കഴിയില്ല. ഇത്തരത്തില്‍ അവകാശവാദം ഉന്നയിച്ച് ചിലര്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.

ഇതിനിടെ ഇത്തരത്തിലുളള 6289 പ്രോപ്പര്‍ട്ടികളുടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായതായി കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.
ഏറ്റവുമധികം സ്ഥാവരജംഗമവസ്തുക്കള്‍ കണ്ടെത്തിയത് ഉത്തര്‍പ്രദേശിലാണ്. 4991 പ്രോപ്പര്‍ട്ടികളാണ് ചൈനയിലേക്കും പാക്കിസ്ഥാനിലേക്കും കുടിയേറിയവരുടെ പേരില്‍ ഉളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com