രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ 73 ശതമാനവും പോയത് ഒരു ശതമാനം ധനികരുടെ കൈയിലേക്ക്; സര്‍വേ ഫലം

കഴിഞ്ഞ വര്‍ഷം ലോകത്തില്‍ മൊത്തത്തിലുണ്ടായ സമ്പത്തിന്റെ 82 ശതമാനവും കൈയടക്കിയിരിക്കുന്നത് ഒരു ശതമാനം വരുന്ന ധനികരാണ്
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ 73 ശതമാനവും പോയത് ഒരു ശതമാനം ധനികരുടെ കൈയിലേക്ക്; സര്‍വേ ഫലം

ന്യൂഡല്‍ഹി: രാജ്യത്തെ കഴിഞ്ഞ വര്‍ഷത്തെ സമ്പത്തിക വളര്‍ച്ചയുടെ 73 ശതമാനവും കൈയടക്കിയിരിക്കുന്നത് ഒരു ശതമാനം വരുന്ന സമ്പന്നരാണെന്ന് സര്‍വേ ഫലം. വരുമാന വര്‍ധനവിലെ അസമത്വത്തിന്റെ വ്യക്തമായ ചിത്രമാണ് പുതിയ സര്‍വേയിലൂടെ പുറത്തുവന്നിരിക്കുന്നത്. ജനസംഖ്യയുടെ പകുതിയോളം വരുന്ന 67 കോടി പാവപ്പെട്ടവരുടെ സമ്പത്തില്‍ ഒരു ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇന്റര്‍നാഷണല്‍ റൈറ്റ്‌സ് ഗ്രൂപ്പ് ഒക്‌സ്ഫാമാണ് സര്‍വേ പ്രസിദ്ധീകരിച്ചത്. 

ആഗോളതലത്തില്‍ ഇതിലും രൂക്ഷമായ അവസ്ഥയിലാണ് സമ്പത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകത്തില്‍ മൊത്തത്തിലുണ്ടായ സമ്പത്തിന്റെ 82 ശതമാനവും കൈയടക്കിയിരിക്കുന്നത് ഒരു ശതമാനം വരുന്ന ധനികരാണ്. 3.7 ബില്യണ്‍ വരുന്ന ജനസംഖ്യയിലെ പാവപ്പെട്ടവരുടെ വരുമാനത്തില്‍ യാതൊരു മാറ്റവുമുണ്ടായില്ല. ഓക്‌സ്ഫാം സര്‍വേയിലെ കണ്ടെത്തലുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കാറുണ്ട്. വരുമാന വര്‍ധനവ്, ലിംഗ സമത്വം എന്നിവയെ പ്രധാന വിഷയങ്ങളാക്കിയെടുത്തിരിക്കുന് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ആനുവല്‍ മീറ്റിംഗില്‍ സര്‍വേ ചര്‍ച്ചയാവും. 

കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 58 ശതമാനമാണ് ഒരു ശതമാനം വരുന്ന ധനികരുടെ കൈവശമുണ്ടായിരുന്നത്. 2017 ല്‍ ഒരു ശതമാനം വരുന്ന പണക്കാരുടെ സമ്പത്തില്‍ 20.9 ലക്ഷം കോടി രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും സര്‍വേയില്‍ പറയുന്നു. ഇത് 2017-18 ലെ കേന്ദ്ര ഗവണ്‍മെന്റിന്റെ ബജറ്റ് തുകയ്ക്ക് തുല്യമാണെന്നും ഒക്‌സ്‌ഫോഡ് ഇന്ത്യ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com