ചീപ്പായി ജീവിക്കാന്‍ ഇന്ത്യ തന്നെ ബെസ്റ്റ്; ജീവിത ചെലവ് കുറഞ്ഞ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് സര്‍വേ 

അയല്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ വളരെ കുറഞ്ഞ ചെലവാണുള്ളത്
ചീപ്പായി ജീവിക്കാന്‍ ഇന്ത്യ തന്നെ ബെസ്റ്റ്; ജീവിത ചെലവ് കുറഞ്ഞ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് സര്‍വേ 

ജീവിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് സര്‍വേഫലം. ദക്ഷിണാഫ്രിക്ക കഴിഞ്ഞാല്‍ കുറഞ്ഞ ചിലവില്‍ ജീവിക്കാന്‍ പറ്റിയ രാജ്യമാണ് ഇന്ത്യയെന്നാണ് ഗോ ബാങ്കിങ് റേറ്റ്‌സിന്റെ സര്‍വേയില്‍ പറയുന്നത്. വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ 112 രാജ്യങ്ങളിലാണ് സര്‍വേ നടത്തിയത്. 

ലോക്കല്‍ പര്‍ച്ചേസിംഗ് പവര്‍ ഇന്‍ഡക്‌സ്, റെന്റ് ഇന്‍ഡക്‌സ്, ഗ്രോസറീസ് ഇന്‍ഡക്‌സ്, കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് എന്നിവ കണക്കാക്കിയാണ് ജീവിത ചെലവ് കണക്കാക്കിയത്. വീട്ടു വാടകയിലെ സൂചികയില്‍ ഏറ്റവും ചെലവ് കുറഞ്ഞ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നെപ്പാളാണ് ഇതില്‍ ആദ്യ സ്ഥാനത്ത്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ വളരെ കുറഞ്ഞ ചെലവാണുള്ളത്. 

ഉപഭോക്തൃ വസ്തുക്കള്‍ക്കും പലവ്യജ്ഞനത്തിനും രാജ്യത്ത് കുറഞ്ഞ വിലയാണെന്നാണ് സര്‍വേയില്‍ പറയുന്നത്. ഇന്ത്യയുടെ ലോക്കല്‍ പര്‍ച്ചേസിംഗ് പവര്‍ 20.9 ശതമാനവും വാടക 95.2 ശതമാനവും പലവ്യജ്ഞനം 74.4 ശതമാനവും ലോക്കല്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് 74.9 ശതമാനവും കുറവാണ്. അയല്‍ രാജ്യങ്ങളായ കൊളംപിയ (13), പാക്കിസ്ഥാന്‍(14), നേപ്പാള്‍ (28), പാക്കിസ്ഥാന്‍ (40) എന്നിവരേക്കാള്‍ കുറഞ്ഞ ചെലവ് മതി ഇന്ത്യയില്‍. 

ന്യൂയോര്‍ക് സിറ്റിയിലെ ജീവിത ചെലവിനെ അടിസ്ഥാനമാക്കിയെടുത്താണ് സര്‍വേ തയാറാക്കിയത്. ബര്‍മൂഡ, ബഹമാസ്, ഹോങ് കോങ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഖാന എന്നിവിടങ്ങളാണ് ഏറ്റവും ജീവിതച്ചെലവേറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com