ഡ്യുവല്‍ ക്യാമറകളെ മറന്നേക്കൂ, വരുന്നൂ ഒന്‍പത് ക്യാമറയുള്ള ഫോണുകള്‍; 64 മെഗാ പിക്‌സലില്‍!

ലോകത്തെ ഒന്നാം നിര ഇലക്ട്രോണിക് കമ്പനിയായ ഫോക്‌സ്‌കോനിന് വേണ്ടി 'ലൈറ്റാ' ണ് ഈ സൂപ്പര്‍ ക്യാമറ ഫോണ്‍ തയ്യാറാക്കുന്നത്. ഇതിനകം തന്നെ ഫോണിന്റെ സാപിള്‍ ഉണ്ടാക്കി ഫോക്‌സ്‌കോനിന് കൈമാറി
ഡ്യുവല്‍ ക്യാമറകളെ മറന്നേക്കൂ, വരുന്നൂ ഒന്‍പത് ക്യാമറയുള്ള ഫോണുകള്‍; 64 മെഗാ പിക്‌സലില്‍!

ഹൈദരാബാദ്:  ഡ്യുവല്‍ ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ കാലം കഴിയുന്നു. ഇനി വരാനിരിക്കുന്നത് ഒന്‍പത് ക്യാമറകളുള്ള സൂപ്പര്‍ ഫോണുകളെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തെ ഒന്നാം നിര ഇലക്ട്രോണിക് കമ്പനിയായ ഫോക്‌സ്‌കോനിന് വേണ്ടി 'ലൈറ്റാ' ണ് ഈ സൂപ്പര്‍ ക്യാമറ ഫോണ്‍ തയ്യാറാക്കുന്നത്. ഇതിനകം തന്നെ ഫോണിന്റെ സാപിള്‍ ഉണ്ടാക്കി ഫോക്‌സ്‌കോനിന് കൈമാറിയെന്നാണ് വാഷിംഗ്ടണ്‍പോസ്റ്റിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

64 മെഗാപിക്‌സല്‍ ക്വാളിറ്റിയുള്ള ചിത്രങ്ങളാണ് ഈ ക്യാമറകള്‍ പകര്‍ത്തുന്നത്. വലിയ വെളിച്ചമില്ലാത്തപ്പോള്‍ പോലും ഗുണമേന്മയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ സൂപ്പര്‍ ഫോണിലൂടെ സാധിക്കുമെന്ന് ലൈറ്റ് അവകാശപ്പെടുന്നു. ഇത്തരം ഫോണില്‍ സൂം ഓപ്ഷന്‍ ഉണ്ടാവില്ല. 

സൂപ്പര്‍ ക്യാമറഫോണിന് എത്ര രൂപയാകും വിപണിയില്‍ എത്തുമ്പോള്‍ എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com