ഇന്റര്‍നെറ്റ് വേഗം നൂറിരട്ടി വര്‍ധിക്കും, ജിയോ ജിഗാ ഫൈബര്‍ വരുന്നു; പുതിയ ടെലികോം വിപ്ലവത്തിന് റിലയന്‍സ്

ഇന്റര്‍നെറ്റ് വേഗം നൂറിരട്ടി വര്‍ധിക്കും, ജിയോ ജിഗാ ഫൈബര്‍ വരുന്നു; പുതിയ ടെലികോം വിപ്ലവത്തിന് റിലയന്‍സ്
ഇന്റര്‍നെറ്റ് വേഗം നൂറിരട്ടി വര്‍ധിക്കും, ജിയോ ജിഗാ ഫൈബര്‍ വരുന്നു; പുതിയ ടെലികോം വിപ്ലവത്തിന് റിലയന്‍സ്

മുംബൈ: ഇന്ത്യന്‍ ടെലികോം രംഗത്ത് പുതിയ വിപ്ലവത്തിന് തുടക്കമിടുന്ന പ്രഖ്യാപനങ്ങളുമായി റിലയന്‍സ്. വീടുകളിലേക്ക് ഒപ്ടിക്കല്‍ ഫൈബര്‍ കണക്ഷന്‍ എത്തിക്കുന്ന (ഫൈബര്‍ ടു ഹോം) ജിയോ ജിഗാ ഫൈബറിനു തുടക്കമിടുന്നതായി റിലയന്‍സ് ജനറല്‍ ബോഡി യോഗത്തില്‍ സിഎംഡി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി പ്രഖ്യാപിച്ചു. 

നൂറ് എംബിപിഎസ് വേഗത്തിലായിരിക്കും ജിയോ ജിഗാ ഫൈബറിന്റെ തുടക്കം. ടെലിവിഷന്‍ സിഗ്നലുകള്‍ക്കുള്ള സെറ്റ് ടോപ് ബോക്‌സ് ഇതിനൊപ്പമുണ്ടാവും. ശബ്ദ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു ടെലിവിഷന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഫീച്ചറുകള്‍ ഇതിലുണ്ടാവും. 

വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജിയോ ജിഗാ ഫൈബര്‍ കണക്ഷന്‍ എത്തിക്കും. അതിനൂതനായ സാങ്കേതിക വിദ്യയില്‍ 1100 പട്ടണങ്ങളില്‍ ഈ സൗകര്യം ലഭ്യമാക്കും. 

നിലവില്‍ ഡാറ്റ കൈമാറ്റത്തിനുള്ള പ്രധാന കേബിള്‍ മാത്രമാണ് ഒപ്റ്റിക്കല്‍ ഫൈബര്‍. ഇതില്‍നിന്നു വീടുകളിലേക്കും മറ്റുമുള്ള കണക്ഷന്‍ പഴയ ചെമ്പു കേബിളുകള്‍ ഉപയോഗിച്ചു തന്നെയാണ് നല്‍കുന്നത്. വീടുകളിലേക്കും ഒഎഫ്‌സി എത്തുന്നതോടെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റില്‍ വലിയ മാറ്റങ്ങള്‍ക്കാവും സാഹചര്യമൊരുങ്ങുക.  പഴയ കേബുകളിലേക്കാള്‍ നൂറിരട്ടി വേഗത്തില്‍ ഡാറ്റ കൈമാറാന്‍ ഫൈബര്‍ തു ഹോമിനു കഴിയും. 

കൊല്‍ക്കത്തയിലും ചെന്നൈയിലും ബിഎസ്എന്‍എല്‍ ഫൈബര്‍ ടു ഹോം സര്‍വീസ് നല്‍കുന്നുണ്ട്. ചെറു പട്ടണങ്ങളെ ഉള്‍പ്പെടുത്തി ജിയോയുടെ ഫൈബര്‍ ടു ഹോം എത്തുന്നതോടെ ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷിപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com