ലോകത്ത് ഏറ്റവുമധികം വിറ്റു പോകുന്ന വിസ്‌കി ഓഫീസേഴ്‌സ് ചോയ്‌സ് തന്നെ

ഓഫീസേഴ്‌സ് ചോയിസ് വിട്ടൊരു ചോയ്‌സും വിസ്‌കി പ്രിയര്‍ക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ലോകത്തില്‍ ഏറ്റവും അധികം വിറ്റുപോകുന്ന വിസ്‌കിയായെന്ന സ്ഥാനം
ലോകത്ത് ഏറ്റവുമധികം വിറ്റു പോകുന്ന വിസ്‌കി ഓഫീസേഴ്‌സ് ചോയ്‌സ് തന്നെ

ന്യൂഡല്‍ഹി: ഓഫീസേഴ്‌സ് ചോയ്‌സ് വിട്ടൊരു ചോയ്‌സും വിസ്‌കി പ്രിയര്‍ക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ലോകത്തില്‍ ഏറ്റവും അധികം വിറ്റുപോകുന്ന വിസ്‌കിയായെന്ന സ്ഥാനം ഇന്ത്യയുടെ സ്വന്തം ഓഫീസേഴ്‌സ് ചോയ്‌സ് നിലനിര്‍ത്തുന്നത്. 


31.5 മില്യന്‍ കെയ്‌സ് ഓഫീസേഴ്‌സ് ചോയ്‌സ് കഴിഞ്ഞ വര്‍ഷം മാത്രം വിറ്റുപോയെന്നാണ് മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഐഡബ്ല്യുഎസ്ആറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.157 രാജ്യങ്ങളില്‍ വിറ്റുപോകുന്ന ബ്രാന്‍ഡുകളില്‍ നിന്നുമാണ് ഓഫീസേഴ്‌സ് ചോയ്‌സിനെ തിരഞ്ഞെടുത്തത്.

ജിന്റോയും റുവാങ് ഖാവോയുമാണ് ലോകത്തെ ഏറ്റവും വലിയ സ്പിരിറ്റ് ബ്രാന്റുകള്‍. എംപഡേറ്റര്‍, മക്ഡവല്‍സ്,സ്മിര്‍ന്നോഫ്,ചുംച്രും. ഹോങ് ടോങ്, ഇംപീരിയല്‍ ബ്ലൂ, ഗുഡ് ഡേ സൊജു എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് ബ്രാന്‍ഡുകള്‍. 
 ദേശീയ പാതയോരത്തെ മദ്യവില്‍പ്പന നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മദ്യവില്‍പ്പനയില്‍ സാരമായ കുറവുണ്ടായിരുന്നു. ബിഹാറിലെ മദ്യനിരോധനവും , ഡീമോണിറ്റൈസേഷനും മദ്യവിപണിയെ ബാധിച്ചിരുന്നു. ഈവര്‍ഷം സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് പഠനം വിലയിരുത്തുന്നത്.

1988 ല്‍ ബിസിനസുകാരനായ കിഷോര്‍ ഛബ്രിയയാണ് ഓഫീസേഴ്‌സ് ചോയ്‌സ് പുറത്തിറക്കിയത്. എബിഡിയാണ് ഉത്പാദാക്കള്‍.ലോകത്തുള്ള വിസ്‌കി ഉപഭോഗത്തിന്റെ പകുതിയും ഇന്ത്യയില്‍ നിന്നാണ്. ലോകത്തെ 100 പ്രമുഖ വിസ്‌കി കമ്പനികളിലെ പതിനഞ്ചും ഇന്ത്യയില്‍ നിന്നാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com