വ്യാജ വാര്‍ത്തകളെ തിരിച്ചറിയാം; വാട്ട്‌സ് ആപ്പിന്റെ പുതിയ ഫീച്ചര്‍ കാണാം

വ്യാജ സന്ദേശങ്ങള്‍ തിരിച്ചറിയുന്നതിന് പ്രത്യേക സംവിധാനം ഒരുക്കി സാമൂഹ്യമാധ്യമമായ വാട്ട്‌സ് ആപ്പ്
വ്യാജ വാര്‍ത്തകളെ തിരിച്ചറിയാം; വാട്ട്‌സ് ആപ്പിന്റെ പുതിയ ഫീച്ചര്‍ കാണാം

മുംബൈ: വ്യാജ സന്ദേശങ്ങള്‍ തിരിച്ചറിയുന്നതിന് പ്രത്യേക സംവിധാനം ഒരുക്കി സാമൂഹ്യമാധ്യമമായ വാട്ട്‌സ് ആപ്പ്.സംശയകരമായ ലിങ്കുകള്‍ തിരിച്ചറിയുന്നതിനുളള സംവിധാനമാണ് വാട്ട്‌സ് ആപ്പ് പുതിയതായി ചേര്‍ത്തത്. 

സംശയകരമായ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന ഉപയോക്താവിന് ഉടന്‍ തന്നെ മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്നവിധമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ലിങ്ക് ദോഷകരമായ വെബ് സൈറ്റിലേക്കാണ് റീ ഡയറക്ട് ചെയ്യപ്പെടുന്നത് എന്ന റെഡ് ലേബലിലുളള സന്ദേശമാണ് ഉപയോക്താവിന് വാട്ട്‌സ് ആപ്പ് നല്‍കുക. 

വ്യാജസന്ദേശങ്ങളുടെ പ്രചാരണം  വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിലാണ് വാട്ട്‌സ് ആപ്പിന്റെ നടപടി. ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത് വാട്ട്‌സ് ആപ്പിന്റെ വിശ്വാസ്യതയെയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുളള നടപടിയ്ക്ക് വാട്ട്‌സ് ആപ്പ് തയ്യാറായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com