ബിസിനസ് ശത്രുക്കള്‍ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നു, 500 കോടി നഷ്ടം; കല്യാണ്‍ ജുവലേഴ്‌സ് ഹൈക്കോടതിയില്‍ 

സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്കെതിരെയുളള വ്യാജപ്രചാരണങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കല്യാണ്‍ ജുവലേഴ്‌സ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
ബിസിനസ് ശത്രുക്കള്‍ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നു, 500 കോടി നഷ്ടം; കല്യാണ്‍ ജുവലേഴ്‌സ് ഹൈക്കോടതിയില്‍ 

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്കെതിരെയുളള വ്യാജപ്രചാരണങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കല്യാണ്‍ ജുവലേഴ്‌സ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അപകീര്‍ത്തികരമായ വ്യാജസന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയിലുടെ പ്രചരിപ്പിക്കുന്നത് തടയാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിസിനസ് രംഗത്തെ ശത്രുക്കളാണ് ചിലരെ ഉപയോഗിച്ച് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. ഫെയ്‌സ് ബുക്ക്, യൂ ട്യൂബ്, വാട്‌സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നുണ്ട്. വ്യാജ സന്ദേശങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ കാലിഫോര്‍ണിയയിലെ നിയമപ്രകാരം ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ക്ക് ഉത്തരവാദിത്വം ഇല്ല. സ്വര്‍ണവില്‍പ്പനയില്‍ തട്ടിപ്പുണ്ടെന്ന തരത്തിലുളള വ്യാജസന്ദേശങ്ങള്‍ കാരണം 500 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നും ഹര്‍ജിയില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിന് പുറമേ കേന്ദ്രവിവരസാങ്കേതിക മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറി, ട്രായ്, ഡിജിപി, യൂ ട്യൂബ്, ഫെയ്‌സ് ബുക്ക് അധികൃതര്‍ തുടങ്ങിയവരാണ് കേസിലെ എതിര്‍കക്ഷികള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com