ഇനി നിങ്ങള്‍ വീഡിയോ കാണുന്നത് ആരും അറിയില്ല: പുതിയ ബ്രൗസിങ് മോഡുമായി യൂട്യൂബ്

ഗൂഗിള്‍ ക്രോമിലും മറ്റ് ബ്രൗസര്‍ ആപ്പുകളിലും ഇന്‍കൊഗ്‌നിറ്റോ ബ്രൗസിങ് സൗകര്യം ലഭ്യമാണ്.
ഇനി നിങ്ങള്‍ വീഡിയോ കാണുന്നത് ആരും അറിയില്ല: പുതിയ ബ്രൗസിങ് മോഡുമായി യൂട്യൂബ്

പുതിയ ബ്രൗസിങ് മോഡ് അവതരിപ്പിച്ചു കൊണ്ട് യൂട്യൂബ്. യൂട്യൂബിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനിലാണ് പുതിയ ഇന്‍കൊഗ്‌നിറ്റോ െ്രെപവറ്റ് ബ്രൗസിങ് മോഡ് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ ക്രോമിലും മറ്റ് ബ്രൗസര്‍ ആപ്പുകളിലും ഇന്‍കൊഗ്‌നിറ്റോ ബ്രൗസിങ് സൗകര്യം ലഭ്യമാണ്. ഇന്‍കൊഗ്‌നിറ്റോ മോഡില്‍ യൂട്യൂബ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ കാണുന്ന വീഡിയോകളെ കുറിച്ചുള്ള വിവരങ്ങളും സെര്‍ച്ച് ചെയ്യുന്ന വിവരങ്ങളും ആപ്പിള്‍ ശേഖരിക്കപ്പെടില്ല. 

ആപ്ലിക്കേഷനില്‍ മുകളില്‍ വലത് ഭാഗത്തായി കാണുന്ന പ്രൊഫൈല്‍ ചിത്രം ടാപ്പ് ചെയ്ത് അക്കൗണ്ട് സെറ്റിങ്‌സ് തിരഞ്ഞെടുക്കുക. അവിടെയാണ് 'ഇന്‍കൊഗ്‌നിറ്റോ മോഡ്' ആക്റ്റിവേറ്റ് ചെയ്യാനുള്ള ഓപ്ഷനുള്ളത്. മുന്‍പ് സൈന്‍ ഔട്ട് ബട്ടന്‍ ഉണ്ടായിരുന്നിടത്തായാണ് ഇപ്പോള്‍ 'ടേണ്‍ ഓണ്‍' ഇന്‍കോഗ്‌നിറ്റോ എന്ന ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.  

ഇന്‍കൊഗ്‌നിറ്റോ മോഡ് ആക്റ്റിവേറ്റ് ചെയ്യുമ്പോള്‍ മോഡില്‍ നിന്നും പുറത്തുകടന്നാല്‍ നിങ്ങളുടെ സെര്‍ച്ച് വിവരങ്ങളെല്ലാം നീക്കം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പ് യൂട്യൂബ് നല്‍കും. നിങ്ങള്‍ ഇന്‍കൊഗ്‌നിറ്റോ മോഡിലാണെങ്കില്‍ 'ഥീൗ മൃല കിരീഴിശീേ' എന്ന ലേബല്‍ ആപ്പ് വിന്‍ഡോയ്ക്ക് താഴെയായി കാണാന്‍ സാധിക്കും. നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തിന് പകരം സ്‌പൈ ഐക്കണ്‍ ആയിരിക്കും ഉണ്ടാവുക. 

ഇന്‍കോഗ്‌നിറ്റോ ആക്റ്റിവേറ്റ് ചെയ്യുന്നതിന് മുമ്പുള്ള സെര്‍ച്ച് ഹിസ്റ്ററി ആപ്പില്‍ തന്നെ ഉണ്ടാവുമെങ്കിലും പുതിയതായി ഒന്നും ആ പട്ടികയിലേക്ക് ശേഖരിക്കപ്പെടില്ല. ഇന്‍കൊഗ്‌നിറ്റോ ആക്റ്റിലേവറ്റ് ചെയ്യുന്നത് താല്‍കാലികമായി സ്വന്തം അക്കൗണ്ട് സൈന്‍ ഔട്ട് ചെയ്യുന്നതിന് തുല്യമാണ്. നിങ്ങള്‍ സബ്‌സ്‌ക്രിപ്ഷനുകളും കാണാന്‍ സാധിക്കില്ല. നിലവില്‍ ആന്‍ഡ്രോയിഡില്‍ മാത്രമാണ് ഇന്‍ കൊഗ്‌നിറ്റോ മോഡ് ഉള്ളത്. ഐഓഎസ് പതിപ്പ് എന്ന് വരും എന്നതിനെ കുറിച്ച് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com