ഓഹരിയില്‍ കുതിപ്പ്: റിലയന്‍സിന്റെ വിപണി മൂല്യം പതിനായിരം കോടി ഡോളര്‍ കടന്നു

ഓഹരിയില്‍ കുതിപ്പ്: റിലയന്‍സിന്റെ വിപണി മൂല്യം പതിനായിരം കോടി ഡോളര്‍ കടന്നു
ഓഹരിയില്‍ കുതിപ്പ്: റിലയന്‍സിന്റെ വിപണി മൂല്യം പതിനായിരം കോടി ഡോളര്‍ കടന്നു

മുംബൈ: ഓഹരി വിപണിയിലെ കുതിപ്പില്‍ രാജ്യത്തെ മുന്‍നിര കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 10,000 കോടി ഡോളര്‍ കടന്നു. പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് റിലയന്‍സിന്റെ വിപണി മൂല്യം പതിനായിരം കോടിയിലെത്തുന്നത്. 2007ല്‍ ഡോളറുമായി രൂപയുടെ മൂല്യം 39.5ല്‍ എത്തിയ ഘട്ടത്തില്‍ റിലയന്‍സ് ഈ നേട്ടത്തില്‍ എത്തിയിരുന്നു. 

ബോംബേ ഓഹരി സൂചികയായ സെന്‍സെക്‌സ് 400 പോയിന്റ് ഉയര്‍ന്നതാണ് റിലയന്‍സിനു നേട്ടമായത്. ഇതോടെ കമ്പനിയുടെ ഓഹരികളുടെ മൂല്യം 6% വര്‍ധിച്ചു. കമ്പനിയുടെ നേട്ടം ലോകത്തിലെ ശതകോടീശ്വരന്മാരില്‍ ഒരാളായ മുകേഷ് അംബാനിക്കും ഗുണമായി. അദ്ദേഹത്തിന്റെ ആസ്തി 4200 കോടി ഡോളര്‍ ഉയര്‍ന്നു. 

രാജ്യത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസിനു പുറമേ 10000 കോടി ഡോളറിനു മുകളില്‍ വിപണി മൂല്യമുള്ള ഏക കമ്പനി ടാറ്റാ കണ്‍സല്‍ട്ടന്‍സി ആണ്. 110 ബില്ല്യണ്‍ ഡോളറാണ് ടിസിഎസിന്റെ വിപണി മൂല്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com