ഫോണ്‍ വിളിക്കാന്‍ ഇനി സിം വേണ്ട; ഇന്റര്‍നെറ്റ് ഫോണ്‍ സര്‍വ്വീസുമായി ബിഎസ്എന്‍എല്‍

ഇന്ത്യയിലാദ്യമായാണ് ഇന്റര്‍നെറ്റ് ഫോണ്‍ സംവിധാനം നിലവില്‍ വരുന്നത്. ഈ മാസം 25 മുതലാകും രാജ്യത്ത് ഈ സിമ്മില്ലാ വിൡകള്‍ സാധ്യമാവുക.
ഫോണ്‍ വിളിക്കാന്‍ ഇനി സിം വേണ്ട; ഇന്റര്‍നെറ്റ് ഫോണ്‍ സര്‍വ്വീസുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി:ഫോണ്‍ വിളിക്കണമെങ്കില്‍ സിം നിര്‍ബന്ധമായിരുന്ന കാലമൊക്കെ കഴിഞ്ഞു. മൊബൈല്‍ സിം ഇല്ലാതെ മറ്റൊരാളുടെ ഫോണിലേക്ക് വിളിക്കാന്‍ കഴിയുന്ന പുത്തന്‍ ആപ്പ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. ഇന്ത്യയിലാദ്യമായാണ് ഇന്റര്‍നെറ്റ് ഫോണ്‍ സംവിധാനം നിലവില്‍ വരുന്നത്. ഈ മാസം 25 മുതലാകും രാജ്യത്ത് ഈ സിമ്മില്ലാ വിൡകള്‍ സാധ്യമാവുക.

ബിഎസ്എന്‍എല്‍ ആപ്പായ 'വിങ്‌സ്' ഡൗണ്‍ലോഡ് ചെയ്യുന്നത് വഴിയാണ് ഈ സംഭാഷണം സാധ്യമാകുന്നത്. ഏത് നെറ്റ്വര്‍ക്കിലേക്കും വിളിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. സിഗ്നല്‍ ഒരു വിഷയമേ ആകില്ല. വിങ്‌സ് ആപ്പ് വിളിക്കുന്നയാള്‍ക്ക് മാത്രം മതിയെന്നതും ഇതിന്റെ പ്രധാന ആകര്‍ഷണമാണ്.

 ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കുള്ള  ഇന്റര്‍നെറ്റ് ഫോണ്‍ സര്‍വ്വീസ് പ്ലാനാണ് ബിഎസ്എന്‍എല്‍ മുന്നോട്ട് വയ്ക്കുന്നത്. 1099 രൂപയാണ് പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നതിനായി വേണ്ടി വരുന്നത്.2000 രൂപ കൂടി മാസവാടക കൂടാതെ നല്‍കിയാല്‍ ഇനി വിദേശരാജ്യങ്ങളിലേക്കും സുഖമായി വിളിച്ച് സംസാരിക്കാം. ഇതു മാത്രമല്ല, വീഡിയോ കോളിനുള്ള സൗകര്യവും വിങ്‌സ് ആപ്പിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com