ഇനി നോട്ടിഫിക്കേഷനില്‍ നിന്നും സന്ദേശം അറിയാം; പുത്തന്‍ ഫീച്ചറുമായി വാട്ട്‌സാപ്പ്

വാട്ട്‌സാപ്പില്‍ വരുന്ന സന്ദേശങ്ങള്‍ ഇനി ആപ്പ് തുറക്കാതെ തന്നെ വായിക്കാനും മറുപടി നല്‍കാനും കഴിയും
ഇനി നോട്ടിഫിക്കേഷനില്‍ നിന്നും സന്ദേശം അറിയാം; പുത്തന്‍ ഫീച്ചറുമായി വാട്ട്‌സാപ്പ്

ന്യൂഡല്‍ഹി:  ജോലിത്തിരക്കിനിടയില്‍ വാട്ട്‌സാപ്പില്‍ വരുന്ന സന്ദേശങ്ങള്‍ ഇനി ആപ്പ് തുറക്കാതെ തന്നെ വായിക്കാനും മറുപടി നല്‍കാനും കഴിയും. നോട്ടിഫിക്കേഷനില്‍ തന്നെ സന്ദേശം വായിക്കാന്‍ സാധ്യമാകുന്ന ഫീച്ചറാണ് വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍. 
ബീറ്റപ്പതിപ്പിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.ഫീച്ചര്‍ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ വാട്ട്‌സാപ്പ് പുറത്തു വിട്ടിട്ടില്ല.

നോട്ടിഫിക്കേഷനില്‍ വച്ച് തന്നെ സന്ദേശം മ്യൂട്ട് ചെയ്യാനുള്ള സൗകര്യവും ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിനും പുറമേ വൈറസും മറ്റ് അനാവശ്യ ലിങ്കുകളും തടയുന്നതിനായി സസ്പിഷ്യസ് ലിങ്ക് ഫീച്ചറും ,ഫോര്‍വേഡഡ് മെസേജുകളെ തിരിച്ചറിയുന്നതിനായി ലേബല്‍ നല്‍കുന്നതും വാട്ട്‌സാപ്പിന്റെ പരിഗണനയിലാണ്. 

വാട്ട്‌സാപ്പ് ഫോര്‍വേഡുകള്‍ വഴി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് ഈ നടപടി. ഇന്ത്യയില്‍ ജൂണ്‍ മാസം മാത്രം പതിനഞ്ചോളം നിരപരാധികളാണ് വ്യാജ വാട്ട്‌സാപ്പ് സന്ദേശങ്ങളെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. പുതിയ ഫീച്ചര്‍ വരുന്നതോടെ ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് പ്രത്യേക ലേബല്‍ ഉണ്ടാകും. ഇതോടെ സന്ദേശമെത്തുയാള്‍ക്ക് ബള്‍ക്ക്-ഫോര്‍വേഡഡ് മെസേജാണ് എന്ന മുന്നറിയിപ്പ് നല്‍കാന്‍ കഴിയും എന്നാണ് കരുതുന്നത്. പുത്തന്‍ ഫീച്ചറുകളെല്ലാം ലഭിക്കുന്നതിനായി ഏറ്റവും പുതിയ പതിപ്പിലേക്ക് ഉപയോക്താക്കള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com