ഏഷ്യയില്‍ സമ്പന്നന്‍ മുകേഷ് അംബാനി ;  നേട്ടം ആലിബാബയുടെ ജാക്ക് മാ യെ പിന്തള്ളി 

 ഏഷ്യയിലെ സമ്പന്നനാര് എന്ന ചോദ്യത്തിന് ഇനി ഒരുത്തരമേ ഉള്ളൂ, മുകേഷ് അംബാനി. 
ഏഷ്യയില്‍ സമ്പന്നന്‍ മുകേഷ് അംബാനി ;  നേട്ടം ആലിബാബയുടെ ജാക്ക് മാ യെ പിന്തള്ളി 

ന്യൂഡല്‍ഹി:  ഏഷ്യയിലെ സമ്പന്നനാര് എന്ന ചോദ്യത്തിന് ഇനി ഒരുത്തരമേ ഉള്ളൂ, മുകേഷ് അംബാനി.   ആലിബാബയുടെ  സ്ഥാപകന്‍  ജാക്ക് മാ യെ പിന്തള്ളിയാണ് അംബാനി ഈ നേട്ടം സ്വന്തമാക്കിയത്.ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 44300 കോടി ഡോളറാണ്‌ അംബാനിയുടെ സമ്പാദ്യം. റിലയന്‍സിന്റെ ഷെയര്‍ 1.6 ശതമാനം ഉയര്‍ച്ച കൈവരിച്ചതോടെയാണ് ഈ നേട്ടം. ജാക്ക്  മാ യുടെ ആസ്തി 44000 കോടി യുഎസ് ഡോളറാണ്. 

പെട്രോകെമിക്കല്‍ കപ്പാസിറ്റി ഇരട്ടിയാക്കി വര്‍ധിപ്പിച്ച റിലയന്‍സ് നാല് ബില്യണ്‍ ഡോളറാണ് ഇതില്‍ നിന്ന് മാത്രം നേട്ടമുണ്ടാക്കിയത്. രാജ്യത്തെ 1,100 നഗരങ്ങളിലേക്ക് കൂടി ബ്രോഡ്ബാന്‍ഡ് ശൃംഖലവ്യാപിപ്പിക്കുമെന്ന് മുകേഷ് അംബാനി ഈ വര്‍ഷമാദ്യം പ്രഖ്യാപിച്ചിരുന്നു. സുവര്‍ണകാലത്തിന്റെ തുടക്കമാണിതെന്നും ഇന്ത്യയുടെ വളര്‍ച്ച എക്കാലവും റിലയന്‍സിന്റെ ലക്ഷ്യമായിരിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.

ഇത് രണ്ടാം തവണയാണ് സമ്പത്തിന്റെ കാര്യത്തില്‍ ഒരു ചൈനാക്കാരനെ അംബാനി പിന്നിലാക്കുന്നത്.2017 ഡിസംബറില്‍ ഹുയ് കാ യാനെ പിന്തള്ളിയാണ് ഏഷ്യയിലെ സമ്പന്നന്‍മാരില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

 അംബാനി നേട്ടമുണ്ടാക്കിയപ്പോള്‍ ജാക്ക് മാ യ്ക്ക് ഈ വര്‍ഷം 1.4 ബില്യണ്‍ ഡോളറിന്റെ നഷ്ടം നേരിടേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com