എല്‍പിജി സബ്‌സിഡി പാചകത്തിന് ഉപയോഗിക്കുന്ന എല്ലാ ഇന്ധനങ്ങള്‍ക്കും നല്‍കണം; നിര്‍ദേശവുമായി നീതി ആയോഗ് ഉപാധ്യക്ഷന്‍

എല്‍പിജി സബ്‌സിഡി പാചകത്തിന് ഉപയോഗിക്കുന്ന എല്ലാ ഇന്ധനങ്ങള്‍ക്കും നല്‍കണം; നിര്‍ദേശവുമായി നീതി ആയോഗ് ഉപാധ്യക്ഷന്‍
എല്‍പിജി സബ്‌സിഡി പാചകത്തിന് ഉപയോഗിക്കുന്ന എല്ലാ ഇന്ധനങ്ങള്‍ക്കും നല്‍കണം; നിര്‍ദേശവുമായി നീതി ആയോഗ് ഉപാധ്യക്ഷന്‍

ന്യൂഡല്‍ഹി: എല്‍പിജി സബ്‌സിഡി നല്‍കുന്നതിനു പകരമായി പാചകത്തിനുപയോഗിക്കുന്ന എല്ലാ ഇന്ധനങ്ങള്‍ക്കും സൗജന്യനിരക്ക് ലഭ്യമാക്കണമെന്ന നിര്‍ദേശവുമായി നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. കുഴല്‍വഴി വീടുകളിലെത്തിക്കുന്ന പ്രകൃതിവാതകത്തിനും പാചകത്തിനുള്ള ജൈവ ഇന്ധനങ്ങള്‍ക്കും സബ്‌സിഡി ലഭ്യമാക്കണമെന്നാണ് നിര്‍ദേശം.

നിലവില്‍ എല്‍.പി.ജിക്കു മാത്രമാണ്  സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്. കുഴല്‍ വഴി വീടുകളില്‍ നേരിട്ട് പാചക വാതകം എത്തിക്കുന്ന പദ്ധതി രാജ്യത്ത് കൂടുതലായി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് നീതി ആയോഗ് ഉപാധ്യക്ഷന്‍ പുതിയ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. എല്‍പിജി സബ്‌സിഡിക്കുപകരമായി 'പാചക സബ്‌സിഡി' എന്ന ആശയമാണ് നീതി ആയോഗ് മുന്നോട്ടുവെയ്ക്കുന്നത്. 

എല്‍.പി.ജി.ക്കുപകരം പല നഗരങ്ങളിലും കുഴല്‍വഴി പ്രകൃതിവാതകം നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഇതിന് സബ്‌സിഡിയില്ല. മാത്രമല്ല, സബ്‌സിഡി എല്‍.പി.ജി.ക്കുമാത്രമായി ചുരുക്കുന്നതിലൂടെ ഗ്രാമീണ മേഖലയിലടക്കം പലയിടത്തും ചെലവുകുറഞ്ഞതും മലിനീകരണം കുറഞ്ഞതുമായ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിനു തടസ്സമാകുന്നുണ്ട്.

നഗരങ്ങളില്‍ പ്രകൃതിവാതകം ഉപയോഗിക്കാനും ആളുകള്‍ മടിക്കുന്നു. ഇതെല്ലാം പരിഗണിച്ച് എല്ലാവര്‍ക്കും ആനുകൂല്യം ലഭ്യമാക്കുകയാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് രാജീവ് കൂമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com