ഡൗണ്‍ലോഡ് സ്പീഡില്‍ ജിയോ, അപ്ലോഡിന് ഐഡിയ, ട്രായുടെ കണക്കുകളിങ്ങനെ.. 

രണ്ടാം സ്ഥാനത്തുള്ള ഭാരതി എയര്‍ടെല്ലിനെക്കാളും ഇരട്ടി വേഗതയാണ് വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ജിയോ ഉപയോക്താക്കള്‍ക്ക് നിലവില്‍ നല്‍കുന്നത്
 ഡൗണ്‍ലോഡ് സ്പീഡില്‍ ജിയോ, അപ്ലോഡിന് ഐഡിയ, ട്രായുടെ കണക്കുകളിങ്ങനെ.. 

ന്യൂഡല്‍ഹി:  രാജ്യത്തെ 4 ജി ടെലികോം ഓപറേറ്റര്‍മാരില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നത് ജിയോയും ഐഡിയയുമെന്ന് ട്രായുടെ റിപ്പോര്‍ട്ടുകള്‍. ഡൗണ്‍ലോഡ് സ്പീഡ് ഏറ്റവുമധികം നല്‍കുന്നത് ജിയോയും അപ്ലോഡിംഗില്‍ മുമ്പന്‍ ഐഡിയയുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാം സ്ഥാനത്തുള്ള ഭാരതി എയര്‍ടെല്ലിനെക്കാളും ഇരട്ടി വേഗതയാണ് വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ജിയോ ഉപയോക്താക്കള്‍ക്ക് നിലവില്‍ നല്‍കുന്നത്. ഏപ്രില്‍ മാസത്തില്‍ 9.3എംബിപിഎസ് ആയിരുന്നു ജിയോ നല്‍കിയിരുന്നത് . ഇതിപ്പോള്‍ 9.7 എംബിപിഎസായി വര്‍ധിപ്പിച്ചിട്ടുണ്ട്.വോഡഫോണും ഐഡിയയും മുന്‍പ് നല്‍കിയിരുന്ന ഡൗണ്‍ലോഡ് സ്പീഡില്‍ നിന്നും അല്‍പം താഴേക്ക് പോയിട്ടുണ്ടെന്നും ട്രായുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 6.7,6.1 എന്നിങ്ങനെയാണ് രണ്ട് കമ്പനിയും നിലവില്‍ നല്‍കുന്ന ഡൗണ്‍ലോഡ് സ്പീഡ്. 6.8 എംബിപിഎസും , 6.5 എംബിപിഎസുമായിരുന്നു മുന്‍പ് നല്‍കിവന്നിരുന്നത്.

 ഏപ്രിലില്‍ നല്‍കിയിരുന്നതില്‍ നിന്നും അപ്ലോഡ് ചെയ്യുന്നതിനുള്ള സ്പീഡ് അല്‍പം കുറഞ്ഞുവെങ്കിലും ഐഡിയ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

വീഡിയോ കാണുമ്പോഴും നെറ്റില്‍ തിരച്ചില്‍ നടത്തുമ്പോഴും ഇമെയില്‍ തുറക്കുമ്പോഴുമാണ് ഡൗണ്‍ലോഡ് സ്പീഡ് കൂടുതലായും ആവശ്യമായി വരുന്നത്.ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിനും ഇ മെയിലും മറ്റ് സമൂഹ മാധ്യമങ്ങളും വഴി ഫയലുകള്‍ കൈമാറുമ്പോഴുമാണ് അപ്ലോഡ് ചെയ്യുന്നതിനുള്ള സ്പീഡ് അത്യന്താപേക്ഷിതമാണ്. മൈ സ്പീഡ് പോര്‍ട്ടലിലാണ് ട്രായ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com