'ആന്‍ഡ്രോയ്ഡ് ദുരുപയോഗം ചെയ്തു'; ഗൂഗിളിന് 34,300 കോടി രൂപ പിഴയീടാക്കി യൂറോപ്യന്‍ യൂണിയന്‍

സാമ്രാജ്യം വിപുലപ്പെടുത്തുന്നതിനായി ആന്‍ഡ്രോയിഡ് ദുരുപയോഗം ചെയ്തത് വലിയ കുറ്റമാണ് എന്നും മറ്റൊരു സാധ്യത കണ്ടെത്തുന്നതില്‍ നിന്നും എതിരാളികളെ ഗൂഗിള്‍ തടഞ്ഞുവെന്നും
'ആന്‍ഡ്രോയ്ഡ് ദുരുപയോഗം ചെയ്തു'; ഗൂഗിളിന് 34,300 കോടി രൂപ പിഴയീടാക്കി യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ് : ആന്‍ഡ്രോയിഡ് ആപ്പുകള്‍ ദുരുപയോഗം ചെയ്തതിന് ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ പിഴയീടാക്കി. 34,350 കോടി രൂപയാണ് പിഴ അടയ്‌ക്കേണ്ടത്.സാങ്കേതിക രംഗത്തെ മേധാവിത്വം നിലനിര്‍ത്തുന്നതിനായി ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ആപ്പുകളെ ദുരുപയോഗം ചെയ്തുവെന്നാണ്  യൂറോപ്യന്‍ യൂണിയന്‍ ചുമത്തിയ കുറ്റം.

 ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിളിന്റെ സേവനങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ടെലിഫോണ്‍ കമ്പനികള്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്നാണ് യൂറോപ്യന്‍ യൂണിയന്‍ കണ്ടെത്തിയിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ഈ തുക അടയ്ക്കണമെന്നും അല്ലെങ്കില്‍ വീണ്ടും വര്‍ധിപ്പിക്കുമെന്നാണ് ഇയു കമ്മീഷണര്‍ വെസ്റ്റഗര്‍ അറിയിച്ചത്.

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ മറ്റ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഉപയോഗിക്കണമെങ്കില്‍ ഫോണ്‍ കമ്പനികള്‍ ഗൂഗിള്‍ സെര്‍ച്ചും, ബ്രൗസര്‍ ആപ്ലിക്കേഷനുകളും ഫോണില്‍ ആ്ദ്യമേ ഉള്‍പ്പെടുത്തേണ്ടി വന്നു. മാത്രമല്ല, പുറത്തിറങ്ങുന്ന ഫോണുകളില്‍ ഗൂഗിള്‍ സെര്‍ച്ച് ആപ്പ് മാത്രം ഉണ്ടായിരിക്കുന്നതിന് വേണ്ടി നെറ്റ് വര്‍ക്ക് ഓപറേറ്റര്‍മാര്‍ക്കും ഫോണ്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്കും ഗൂഗിള്‍ പണം നല്‍കി. ഇതിനും പുറമേ മറ്റ് സെര്‍ച്ച് എഞ്ചിനുകളും വളര്‍ച്ചയെ തടയുന്നതിനും ഗൂഗിള്‍ പണം മുടക്കിയെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ചൂണ്ടിക്കാണിക്കുന്ന മൂന്ന് പ്രധാന ആരോപണങ്ങള്‍. 

 സാമ്രാജ്യം വിപുലപ്പെടുത്തുന്നതിനായി ആന്‍ഡ്രോയിഡ് ദുരുപയോഗം ചെയ്തത് വലിയ കുറ്റമാണ് എന്നും മറ്റൊരു സാധ്യത കണ്ടെത്തുന്നതില്‍ നിന്നും എതിരാളികളെ ഗൂഗിള്‍ തടഞ്ഞുവെന്നും ഇത് യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കമ്മീഷണര്‍ മാര്‍ഗരീതാ വെസ്റ്റഗര്‍ വിശദമാക്കി.


2011 മുതല്‍ ഗൂഗിള്‍ നിയമലംഘനം നടത്തുന്നുവെന്നും അതിനാണ് പിഴ ഈടാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ നടപടിയില്‍ അസ്വാഭാവികതയുണ്ടെന്നും അപ്പീല്‍ നല്‍കുമെന്നും ഗൂഗിള്‍ അറിയിച്ചു.ആന്‍ഡ്രോയ് എല്ലാവര്‍ക്കും അവസരങ്ങള്‍ തുറന്നു തന്നു. വളരെ ചടുലമായ പരിസ്ഥിതിയാണ് കണ്ടുപിടുത്തങ്ങള്‍ക്കായി അത് ഉറപ്പാക്കിയത്. അതുകൊണ്ട് തന്നെ കമ്മീഷന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നാണ് ഗൂഗിള്‍ വിശദമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com