ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വാഹനത്തിന്റെ ഒറിജിനല്‍ കീ ഹാജരാക്കേണ്ടതുണ്ടോ? കീ ഇല്ലാത്തതിന്റെ പേരില്‍ ക്ലെയിം നിഷേധിക്കാനാവുമോ?

ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വാഹനത്തിന്റെ ഒറിജിനല്‍ കീ ഹാജരാക്കേണ്ടതുണ്ടോ? കീ ഇല്ലാത്തതിന്റെ പേരില്‍ ക്ലെയിം നിഷേധിക്കാനാവുമോ?
ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വാഹനത്തിന്റെ ഒറിജിനല്‍ കീ ഹാജരാക്കേണ്ടതുണ്ടോ? കീ ഇല്ലാത്തതിന്റെ പേരില്‍ ക്ലെയിം നിഷേധിക്കാനാവുമോ?

ന്യൂഡല്‍ഹി: മോഷ്ടിക്കപ്പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് തുക ലഭിക്കണമെങ്കില്‍ ഒറിജിനല്‍ കീ ഹാജരാക്കേണ്ടതുണ്ടോ? ഇത്തരമൊരു വ്യവസ്ഥ ഉള്‍പ്പെടുത്തി ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹന ഉടമയ്ക്കു തുക നിഷേധിക്കുന്നതായി പരാതികള്‍ വ്യാപകമാവുന്നു. ഒറിജിനല്‍ കീ ഹാജരാക്കുന്നതു സംബന്ധിച്ച് ഐആര്‍ഡിഎ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെങ്കിലും കമ്പനികള്‍ വ്യവസ്ഥ അടിച്ചേല്‍പ്പിക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്.

മോഷ്ടിക്കപ്പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് തുക നല്‍കണമെങ്കില്‍ രണ്ട് ഒറിജിനല്‍ കീയും ഹാജരാക്കണമെന്നാണ് ചില കമ്പനികളുടെ വ്യവസ്ഥ. പോളിസി തുടങ്ങുന്ന സമയത്ത് പറയാത്ത ഈ വ്യവസ്ഥ ക്ലെയിമിന്റെ സമയത്ത് കമ്പനികള്‍ അടിച്ചേല്‍പ്പിക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍. പോളിസി സമയത്ത് ഈ വ്യവസ്ഥ ഉണ്ടെങ്കില്‍ത്തന്നെ അത് ഉപഭോക്താവിന്റെ ശ്രദ്ധയില്‍ പെടുത്തുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

രണ്ട് ഒറിജനല്‍ കീയും സൂക്ഷിക്കുക എന്നത് പൂര്‍ണമായയും പ്രായോഗികമല്ലെന്നാണ് വാഹന ഉടമകള്‍ പറയുന്നത്. കീ നഷ്ടപ്പെട്ടാല്‍ സാധാരണ ഗതിയില്‍ ഡ്യൂപ്ലിക്കേറ്റ് കീ വാങ്ങുകയാണ് ചെയ്യുന്നത്. അതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുക നിഷേധിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു.

വണ്ടി മോഷ്ടിക്കപ്പെട്ടെന്ന പേരില്‍ വ്യാജമായി ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യുന്നത് തടയാനാണ് ഒറിജിനല്‍ കീ ആവശ്യപ്പെടുന്നത് എന്നാണ് കമ്പനികളുടെ പക്ഷം. ഒറിജിനല്‍ കീ മാത്രമല്ല, വാഹന ഉടമ താനാണ്  എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള രേഖയും ചില കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ട്. വാഹന ഉടമയെക്കുറിച്ചുള്ള രേഖകളുള്ള ആര്‍സി ബുക്ക് ഉണ്ടെങ്കിലും ഇത്തരത്തിലൊരു സാക്ഷ്യപക്ഷത്രം കൂടി നല്‍കിയാലേ ഈ കമ്പനികള്‍ ക്ലെയിം അനുവദിക്കൂ. 

ഒറിജിനല്‍ കീ വേണമെന്ന കമ്പനികളുടെ നിബന്ധനയ്‌ക്കെതിരെ ഇതിനകം തന്നെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഐആര്‍ഡിഎ ഇക്കാര്യത്തിലെ വ്യക്തത നീക്കി ഉത്തരവിറക്കും എന്നാണ് വാഹന രംഗത്തുള്ളവര്‍ മുന്നോട്ടുവയ്ക്കുന്ന പ്രതീക്ഷ.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com