വാഹന ഇന്‍ഷുറന്‍സ് ഇനി വര്‍ഷാവര്‍ഷം പുതുക്കേണ്ട, പുതിയ നിര്‍ദേശവുമായി ഐആര്‍ഡിഎ

വാഹന ഇന്‍ഷുറന്‍സ് ഇനി വര്‍ഷാവര്‍ഷം പുതുക്കേണ്ട, പുതിയ നിര്‍ദേശവുമായി ഐആര്‍ഡിഎ
വാഹന ഇന്‍ഷുറന്‍സ് ഇനി വര്‍ഷാവര്‍ഷം പുതുക്കേണ്ട, പുതിയ നിര്‍ദേശവുമായി ഐആര്‍ഡിഎ

ന്യൂഡല്‍ഹി: വാഹന ഇന്‍ഷുറന്‍സ് വര്‍ഷാവര്‍ഷം പുതുക്കുന്ന രീതി മാറ്റി ദീര്‍ഘകാല പോളിസികള്‍ ആവിഷ്‌കരിക്കാന്‍ കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. ടൂവീലറുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്കും കാറുകള്‍ക്ക് മൂന്നു വര്‍ഷത്തേക്കും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കാനാണ് നിര്‍ദേശം. 

നിലവിലുള്ള ഒരു വര്‍ഷ പോളിസികള്‍ക്ക് പകരം ടൂവീലറുകള്‍ക്കും ഫോര്‍വീലറുകള്‍ക്കും ദീര്‍ഘകാല പോളിസികള്‍ ആവിഷ്‌കരിക്കാനാണ് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. ടൂവീലറുകള്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയും കാര്‍ ഉള്‍പ്പെടെയുള്ള ഫോര്‍ വീലറുകള്‍ക്ക് മൂന്നു വര്‍ഷ കാലാവധിയുമുള്ള തേര്‍ഡ് പാര്‍ട്ടി പോളിസികള്‍ ആവിഷ്‌കരിക്കണം. അടുത്ത ഏപ്രില്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

നിലവില്‍ ഒരുവര്‍ഷമാണ് തേര്‍ഡ് പാര്‍ട്ടി പോളിസികളുടെ കാലാവധി. വാഹന ഉടമകള്‍ ഇതു പുതുക്കാന്‍ മടിക്കുന്നതോ മറന്നുപോവുന്നതോ മൂലം വലിയൊരു വിഭാഗം വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ നിരത്തില്‍ ഇറങ്ങുന്നുണ്ടെന്നാണ് ഐആര്‍ഡിഎയുടെ വിലയിരുത്തല്‍. 

ദീര്‍ഘകാല പോളിസികളുടെ പ്രീമിയത്തിലും കാര്യമായ കുറവുണ്ടാകുമെന്നാണ് സൂചനകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com