ഫെറാറിയുടെ റെക്കോര്‍ഡ് വില മാറ്റിയെഴുതി; 2014ല്‍ കുറിച്ച റെക്കോര്‍ഡ് തിരുത്തി വീണ്ടുമൊരു ഫെറാറി 250 ജിടിഒ 

വെതര്‍ ടെക്ക് എന്ന കമ്പനിയുടെ സിഇഒ ഡേവിഡ് മഗ്നെല്‍ എന്ന വ്യക്തിയാണ് റെക്കോര്‍ഡ് വിലയ്ക്ക് കാര്‍ സ്വന്തമാക്കിയിരിക്കുന്നത്
ഫെറാറിയുടെ റെക്കോര്‍ഡ് വില മാറ്റിയെഴുതി; 2014ല്‍ കുറിച്ച റെക്കോര്‍ഡ് തിരുത്തി വീണ്ടുമൊരു ഫെറാറി 250 ജിടിഒ 

2014ല്‍ 3.8കോടി ഡോളറിന് ലേലത്തില്‍ വിറ്റ ഫെറാറി 250 ജിടിഒയായിരുന്നു ഇതുവരെ വില്‍പ്പന നടന്നിട്ടുള്ളതില്‍ ഏറ്റവും വിലയേറിയ ഫെറാറി മോഡല്‍. എന്നാല്‍ ഇതാ ഈ വര്‍ഷം മറ്റൊരു ഫെറാറി 250ജിടിഒ റെക്കോര്‍ഡ് തുകയ്ക്ക് വിറ്റിരിക്കുകയാണ്. എട്ട് കോടി ഡോളറിനാണ് ഇക്കുറി വില്‍പന നടന്നിരിക്കുന്നത്. ലേലത്തില്‍ വില്‍ക്കപ്പെടുന്ന ഏറ്റവും വിലയേറിയ കാര്‍ എന്ന റെക്കോര്‍ഡും ഇത്തവണ ഈ ഫെറാറി 250ജിടിഒ സ്വന്തമാക്കി. 

1962നും 1964നും ഇടയില്‍ നിര്‍മിച്ച ഫെറാറി ജിടിഒ 1963മോഡല്‍ എന്നാണ് അറിയപ്പെടുന്നത്. 36ഫെറാറി ജിടിഒ മാത്രമാണ് ആകെ നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ ഫെറാറി 4153ജിടി ആണ് ഇപ്പോള്‍ വില്‍പന നടത്തിയിരിക്കുന്നത്. 1964ലെ പ്രശസ്തമായ ടൂര്‍ ഡി ഫ്രാന്‍സ് ഓട്ടോമൊബൈല്‍ എന്ന ടൂര്‍ണ്ണമെന്റെ് വിജയിച്ചത് ഈ മോഡലാണ്. 

ചവിട്ടി, കാര്‍ഗോ കവറുകള്‍ തുടങ്ങിയവ വില്‍ക്കുന്ന വെതര്‍ ടെക്ക് എന്ന കമ്പനിയുടെ സിഇഒ ഡേവിഡ് മഗ്നെല്‍ എന്ന വ്യക്തിയാണ് റെക്കോര്‍ഡ് വിലയ്ക്ക് കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ കൂടുതല്‍ സമയവും ജര്‍മനിയില്‍ ചിലവിട്ടിട്ടുള്ള 1963മോഡല്‍ ഫെറാറി 250ജിടിഒയെ പഴയ രീതിയില്‍ നവീകരിച്ചത് തെക്കെ ഇംഗ്ലണ്ടിലെ ഹാര്‍ട്ഫര്‍ഡ്ഷയര്‍ ആസ്ഥാനമായുള്ള ഡികെ എന്‍ജിനിയറിങ് ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com