ജൂണില്‍ കാറുകള്‍ക്ക് വിലക്കിഴിവിന്റെ പെരുമഴയുമായി കമ്പനികള്‍ 

 നിലവിലെ മോഡലുകള്‍ വിറ്റഴിക്കുന്നതിന്റെ ഭാഗമായി പല പ്രമുഖ കാര്‍ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്
ജൂണില്‍ കാറുകള്‍ക്ക് വിലക്കിഴിവിന്റെ പെരുമഴയുമായി കമ്പനികള്‍ 

ത്സവസീസണ്‍ മുന്നില്‍കണ്ട് പുതിയ മോഡല്‍ കാറുകള്‍ അണിയറയില്‍ ഒരുങ്ങവെ നിലവിലെ മോഡലുകള്‍ എത്രയും വേഗം ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ് കാര്‍ നിര്‍മാതാക്കള്‍. നിലവിലെ മോഡലുകള്‍ വിറ്റഴിക്കുന്നതിന്റെ ഭാഗമായി പല പ്രമുഖ കാര്‍ കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. 

മാരുതി സുസുക്കി സിയാസ് 
50000രൂപവരെ ലാഭിക്കാം

എസ്എച്ച്‌വിഎസ് ഡീസല്‍ എന്‍ജിന്‍ കാറാണ് മാരുതി സുസുക്കി സിയാസ്. ജിഎസ്ടിക്ക് ശേഷം വിപണിയില്‍ പിന്നിലാക്കപ്പെട്ട ഈ മോഡലിന്റെ വില്‍പനയില്‍ ഇടിവുകണ്ടതുകൊണ്ടുതന്നെ വിലയില്‍ അല്‍പം മാറ്റം വരുത്തികൊണ്ട് ഉപഭോക്താക്കളിലേ്‌ക്കെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ 50000രൂപ വരെ ഡിസ്‌കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളുമായി വിലകിഴിവ് നല്‍കി സിയാസിന്റെ വില്‍പന പൂര്‍ത്തീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഹുണ്ടായി ഗ്രാന്‍ഡ് ഐ10
ലാഭം ഒരു ലക്ഷം രൂപയോളം

മാരുതി സുസുക്കി സ്വിഫ്റ്റ് പുറത്തിറക്കിയപ്പോള്‍ മുതല്‍ ഹുണ്ടായി ഐ10 വിപണിയില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ക്യാഷ് ബെനഫിറ്റും മറ്റ് എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെ ഒരു ലക്ഷത്തോളം രൂപയുടെ വിലക്കിഴിവാണ് ഈ മോഡലില്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതോടൊപ്പം തന്നെ ഹുണ്ടായുടെ സെഡാന്‍ മോഡല്‍ എക്‌സ്‌സെന്റും ഒരു ലക്ഷത്തോളം രൂപയുടെ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. 

ഹോണ്ടാ സിറ്റി
65,000രൂപവരെ ലാഭിക്കാം

പ്രതിമാസം 5000യൂണിറ്റ് വരെ വില്‍ക്കപ്പെട്ടിരുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ വളരെ പ്രസിദ്ധമായ മോഡലാണ് ഹോണ്ടാ സിറ്റി. എന്നാല്‍ അടുത്തകാലത്തായി ടൊയോട്ട യാരിസ്, ഹ്യൂണ്ടായി വെര്‍ണ തുടങ്ങിയ മോഡലുകളില്‍ നിന്ന് ശക്തമായ മത്സരം നേരിടേണ്ടിവരുകയായിരുന്നു. 65,000രൂപവരെ ലാഭമാണ് കമ്പനി വിലകിഴിവും മറ്റ് ആനുകൂല്യങ്ങളുമായി നല്‍കാന്‍ ഉദ്ദേശിക്കുന്നത്. 

ടൊയോട്ട ഇന്നോവ ക്രിയസ്റ്റ
ലാഭം 50000രൂപവരെ

വിലകിഴിവിന്റെ പട്ടികയിലെ അടുത്ത മോഡല്‍ ടൊയോട്ട ഇന്നോവ ക്രിയസ്റ്റയാണ്. വിപണിയില്‍ മികച്ച പ്രകടന കാഴ്ചവച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ചില ഡീലര്‍മാര്‍ ഈ മോഡലിന് 50000രൂപ വരെ വിലകിഴിവ് പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. 

ബിഎംഡബ്ലിയു 330ഐ എം-സ്‌പോര്‍ട്ട്
ലാഭം ഏഴ് ലക്ഷം രൂപ വരെ

ആഢംഭരത്തേക്കാള്‍ ഡ്രൈവിംഗ് അനുഭവത്തെ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ക്കിടയിലെ പ്രമുഖ പേരാണ് ബിഎംഡബ്ലിയു 330ഐ എം-സ്‌പോര്‍ട്ട്. എന്നാല്‍ മെഴ്‌സിഡീസ് ബെന്‍സ് സി ക്ലാസ്, ഓഡി എ4 എന്നീ മോഡലുകള്‍ ഉയര്‍ത്തിയ വെല്ലുവിളി ബിഎംഡബ്ലിയു മോഡലില്‍ വിലക്കിഴിവ് നല്‍കാമെന്ന തീരുമാനത്തിലേക്ക് നിര്‍മാതാക്കളെ എത്തിക്കുകയായിരുന്നു. 


മെഴ്‌സിഡീസ് ബെന്‍സ് ഇ ക്ലാസ്
ലാഭം 3.5ലക്ഷം രൂപ

വാഹനപ്രേമികളുടെ ഇഷ്ട മോഡലുകളില്‍ മുന്‍പന്തിയില്‍ തന്നെയാണ് മെഴ്‌സിഡീസ് ബെന്‍സ് ഇ ക്ലാസിന്റെ സ്ഥാനം. ക്യാഷ് ഡിസ്‌കൗണ്ട്, ഇന്‍ഷുറന്‍സ്, എക്സ്റ്റന്റഡ് വാരന്റി എന്നിവ ചേര്‍ത്ത് ഏകദേശം 3.5ലക്ഷം രൂപ വരെ ഉപഭോക്താക്കള്‍ക്ക് ഈ മോഡലില്‍ ലാഭം നേടാന്‍ അവസരമുണ്ടാകും.

ഹോണ്ട ജാസ്
ഒരു ലക്ഷം രൂപ വരെ ലാഭം

മാരുതി സുസൂക്കി ബലേനോ, ഹ്യൂണ്ടായി എലൈറ്റ് ഐ20 തുടങ്ങിയ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹോണ്ടയുടെ പ്രീമിയം മോഡലായ ഹോണ്ടാ ജാസ് അത്ര മികച്ച പ്രകടനമല്ല വിപണിയില്‍ വില്‍പനയുടെ കാര്യത്തില്‍ കാണിക്കുന്നത്. മോഡലിന്റെ വില്‍പനയില്‍ മാറ്റമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ഒരു ലക്ഷം രൂപ വരെ വിലക്കിഴിവും മറ്റ് ആനുകൂല്യങ്ങളും കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com