ഈ വിമാനത്തില്‍ ജനാലകള്‍ ഇല്ല; ആകാശകാഴ്ചകളും ഇനി വെര്‍ച്വലായി മാത്രം 

ലോകത്താദ്യമായി ജനാലകള്‍ ഇല്ലാത്ത വിമാനം പുറത്തിറക്കിയിരിക്കുകയാണ് ദുബായ് ആസ്ഥാനമായുള്ള എമറൈറ്റ്‌സ് എയര്‍ലൈന്‍സ്
ഈ വിമാനത്തില്‍ ജനാലകള്‍ ഇല്ല; ആകാശകാഴ്ചകളും ഇനി വെര്‍ച്വലായി മാത്രം 

ലോകത്താദ്യമായി ജനാലകള്‍ ഇല്ലാത്ത വിമാനം പുറത്തിറക്കിയിരിക്കുകയാണ് ദുബായ് ആസ്ഥാനമായുള്ള എമറൈറ്റ്‌സ് എയര്‍ലൈന്‍സ്. കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ ബോയിംഗ് 777-300ഇആര്‍ എയര്‍ക്രാഫ്റ്റിലാണ് ഈ മാറ്റം അവതരിപ്പിച്ചിരിക്കുന്നത്. വെര്‍ച്വല്‍ സ്‌ക്രീനിലൂടെ മാത്രമായിരിക്കും വിമാനത്തിലെ യാത്രക്കാര്‍ പുറം കാഴ്ചകള്‍ കാണുക. 

ഫൈബര്‍ ഒപ്റ്റിക് ക്യാമറകള്‍ വഴിയാണ് പുറം കാഴ്ചകള്‍ യാത്രക്കാര്‍ക്ക് മുന്നില്‍ എത്തുക. വിമാനത്തിന്റെ ഭാരം കുറയ്ക്കാമെന്നതും ഇന്ധന  ക്ഷമത വര്‍ദ്ധിപ്പിക്കാമെന്നതുമാണ് ജനാലകള്‍ ഇല്ലാതാകുന്നതോടെ ഉണ്ടാകുന്ന നേട്ടമെന്ന് എമറേറ്റ്‌സ് പ്രസിഡന്റ് ഡിം ക്ലാര്‍ക്ക് പറയുന്നു. 

പുറത്തെ കാഴ്ചകള്‍ കാണാം എന്നതല്ലാതെ മറ്റ് ഉപകാരം ഇല്ലാത്തവയാണ് വിമാനത്തിലെ ജനാലകള്‍. എന്നാല്‍ ടേക്ക് ഓഫിന്റെയും ലാന്‍ഡിങിന്റെയും സമയത്ത് വിമാനത്തിലെ ലൈറ്റുകള്‍ അണയ്ക്കുന്നതുകൊണ്ടുതന്നെ ജനാലകളിലൂടെയുള്ള വെളിച്ചം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടാറുണ്ട്. ഇതോടൊപ്പം വിമാനത്തില്‍ അപ്രതീക്ഷിതമായി വൈദ്യുതി തടസം ഉണ്ടാകുമ്പോഴും സഹായകരമാകുന്നത് ജനാലകളിലൂടെ ഉള്ളില്‍ കടക്കുന്ന വെളിച്ചമാണ്. 

ജനാലകള്‍ വിമാനത്തിലെ യാത്രാനുഭവം മികച്ചതാക്കാന്‍ വലിയ പങ്കുവഹിക്കുന്നതാണെന്നും ഇവ ഇല്ലാതാകുമ്പോള്‍ അടിയന്തരസന്ദര്‍ഭങ്ങളില്‍ ആളുകള്‍ കൂടുതല്‍ പരിഭ്രാന്തരാകാനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ബിസിനസ് തലത്തില്‍ നോക്കുമ്പോള്‍ വിന്‍ഡോ സീറ്റിന് അമിത വില ഈടാക്കികൊണ്ട് വിമാന കമ്പനികള്‍ നേടുന്ന ലാഭവും ഇല്ലാതാക്കാന്‍ പ്രാപ്തമാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com