ആരും അറിയാതെ പത്തോ ഇരുപതോ പൈസ കൂടുതല്‍: പെട്രോള്‍ പമ്പുകളിലെ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്

ആരും അറിയാതെ പത്തോ ഇരുപതോ പൈസ കൂടുതല്‍: പെട്രോള്‍ പമ്പുകളിലെ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്

ആരും അറിയാതെ പത്തോ ഇരുപതോ പൈസ കൂടുതല്‍: പെട്രോള്‍ പമ്പുകളിലെ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്

കൊച്ചി: പെട്രോള്‍ പമ്പുകളിലെ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ പൊതുജനങ്ങളോട് ആളവു തൂക്ക വകുപ്പ്. വകുപ്പിന് നിരവധി പരാതികള്‍ ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്നുണ്ട്. ഇതില്‍ പരിശോധനകള്‍ തുടരുകയാണ്. കമ്പനികള്‍ നിശ്ചയിച്ചതിലും അധിക വില ഈടാക്കിയതിന് കാലടിയിലെ പമ്പു പിടിക്കപ്പെട്ടതിനു പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശവുമായി വകുപ്പു രംഗത്തുവന്നത്.

കമ്പനികള്‍ നിശ്ചയിച്ചതിലും അധിക വില ഉപഭോക്താക്കള്‍ക്കു മനസിലാവാത്ത വിധത്തില്‍ ഈടാക്കുകയായിരുന്നു കാലടിയിലെ പമ്പുടമകള്‍ ചെയ്തിരുന്നത്. വളരെ ചെറിയ തുകയാണ് ഇങ്ങനെ ഈടാക്കുന്നത് എന്നതാല്‍ ഉപഭോക്താക്കളുടെ ശ്രദ്ധയില്‍ പെടില്ല. 79.45 രൂപ പെട്രോളിനു വിലയുളളപ്പോള്‍ 79.64 രൂപയാണ് ഇവര്‍ ഈടാക്കിയത്. ഡീസലിന് 72.38 രൂപ വിലയുള്ളപ്പോള്‍ 72.51 ആയിരുന്നു ഇവിടത്തെ വില. ഉപഭോക്താക്കള്‍ ശ്രദ്ധിക്കാതെ പോവുന്ന ഈ വ്യത്യാസത്തിലൂടെ വന്‍ തുകയാണ് പമ്പുടമയ്ക്കു ലഭിച്ചത്. ഇവര്‍ക്കു പിഴ ചുമത്തുമെന്നും മറ്റു നിയമ നടപടികളിലേക്കു കടക്കുമെന്നും ലീഗല്‍ മെട്രോളജി വകുപ്പ് അധികൃതര്‍ അറിയിച്ചു.

പെട്രോള്‍, ഡീസല്‍ വില മാറ്റം ദിനംപ്രതിയായതോടെ എത്രയാണ് കൃത്യമായ വിലയെന്ന് ഉപഭോക്താക്കള്‍ക്കു ധാരണയുണ്ടാവില്ല. പമ്പുകളില്‍ രേഖപ്പെടുത്തിയ വിലയ്ക്കു പെട്രോള്‍ അടിച്ചു മടങ്ങുകയാണ് അവരുടെ പതിവ്. ഇതു മാറ്റണമെന്നും സംശയം തോന്നുന്ന പമ്പുകളിലെ വില പരിശോധിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എല്ലാ പമ്പുകളിലും ഇതിനുള്ള ഫോണ്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡീലര്‍ കോഡും ഇതിനോടൊപ്പം രേഖപ്പെടുത്തിയിരിക്കും. ഈ നമ്പറിലേക്ക് ഡീലര്‍ കോഡ് എസ്എംഎസ് ആയി അയച്ചാല്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായ വില എത്രയെന്ന് അറിയാനാവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

വകുപ്പിനു ലഭിക്കുന്ന പരാതികള്‍ അനുസരിച്ച് പരിശോധനകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ജാഗ്രത പാലിച്ചാല്‍ ഇത്തരം തട്ടിപ്പുകള്‍ തയാനാവുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com