വിപണിയില്‍ വില്‍ക്കപ്പെടുന്നതില്‍ നല്ലൊരു ശതമാനവും വ്യാജ ഉല്‍പന്നങ്ങള്‍; എന്നിട്ടും കണ്ണുംപൂട്ടി വിശ്വസിച്ച് ഉപഭോക്താക്കള്‍ 

വ്യാജ ഉല്‍പന്നങ്ങള്‍ രാജ്യത്തെ ഉപഭോക്താക്കളെ മോശമായി ബാധിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ വളരെ പെട്ടെന്നുള്ള ബോധവത്കരണത്തിന്റെയും ശക്തമായ നിയമനടപടികളുടെയും ആവശ്യമുണ്ടെന്നും ഫിക്കി കാസ്‌കേഡ് അറിയിച്ചു
വിപണിയില്‍ വില്‍ക്കപ്പെടുന്നതില്‍ നല്ലൊരു ശതമാനവും വ്യാജ ഉല്‍പന്നങ്ങള്‍; എന്നിട്ടും കണ്ണുംപൂട്ടി വിശ്വസിച്ച് ഉപഭോക്താക്കള്‍ 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സംഭവിക്കുന്ന 20 ശതമാനം റോഡപകടങ്ങള്‍ക്കും കാരണം വ്യാജ വാഹനോല്‍പന്നങ്ങളാണെന്ന് ഫിക്കി കാസ്‌കേഡ്. കള്ളകടത്തും വ്യാജ ഉല്‍പന്നങ്ങളും വിപണി തകര്‍ക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന വ്യവസായ സമിതിയാണ് ഫിക്കി കാസ്‌കേഡ്. സമിതി പുറത്തുവിട്ട വിവരങ്ങളനുസരിച്ച് രാജ്യത്ത് 80ശതമാനം ഉപഭോക്താക്കളും വിശ്വസിച്ചിരിക്കുന്നത് തങ്ങള്‍ ഗുണനിലവാരമുള്ള യഥാര്‍ത്ഥ ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നാണ് എന്നാല്‍ വില്‍പന നടക്കുന്ന 30ശതമാനം എഫ്എംസിജി (അതിവേഗത്തില്‍ വിറ്റുപോകുന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍) ഉല്‍പന്നങ്ങളും വ്യാജമാണെന്നാണ് ഫിക്കിയുടെ കണ്ടെത്തല്‍.

വ്യാജ ഉല്‍പന്നങ്ങള്‍ രാജ്യത്തെ ഉപഭോക്താക്കളെ മോശമായി ബാധിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ വളരെ പെട്ടെന്നുള്ള ബോധവത്കരണത്തിന്റെയും ശക്തമായ നിയമനടപടികളുടെയും ആവശ്യമുണ്ടെന്നും ഫിക്കി കാസ്‌കേഡ് അറിയിച്ചു. 

' 20ശതമാനത്തോളം വാഹനാപകടങ്ങള്‍ക്ക് കാരണം വ്യാജ ഓട്ടോമൊബൈല്‍ ഉല്‍പന്നങ്ങളാണ്. എഫ്എംസിജി സെക്ടറില്‍ വില്‍ക്കപ്പെടുന്ന 30ശതമാനം ഉല്‍പന്നങ്ങളും വ്യാജമാണ്. എന്നിരുന്നാലും 80ശതമാനം ഉപഭോക്താക്കളും വിശ്വസിക്കുന്നത് തങ്ങള്‍ യഥാര്‍ത്ഥ ഉല്‍പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നാണ്', ഫിക്കി അറിയിച്ചു.

വ്യാജ ഉല്‍പന്നങ്ങള്‍ വിപണിയില്‍ വിറ്റഴിക്കപ്പെടുന്നതുവഴി സര്‍ക്കാരിന് 39,239കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ഫിക്കി കാസ്‌കേഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ കൂടുതല്‍ നഷ്ടമുണ്ടായിരിക്കുന്നത് പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയിലാണ്. വ്യാജ പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയതുവഴി സര്‍ക്കാരിന്റെ വരുമാനത്തില്‍ 9,139കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇത്തരത്തില്‍ വില്‍ക്കപ്പെട്ട മൊബൈല്‍ ഫോണുകള്‍ 6,705കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന്  ഉണ്ടാക്കിയിട്ടുള്ളത്.                  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com