ശ്ശെ ആ ഫോട്ടോയില്‍ എന്റെ കണ്ണടഞ്ഞുപോയി; വിഷമിക്കണ്ട ഫേസ്ബുക്കിലിട്ട ഫോട്ടോയില്‍ അടഞ്ഞകണ്ണ് ഇനി തുറക്കും! 

ഫോട്ടോയില്‍ അടഞ്ഞിരിക്കുന്ന കണ്ണുകളെ തുറപ്പിക്കാനുള്ള പുതിയ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്
ശ്ശെ ആ ഫോട്ടോയില്‍ എന്റെ കണ്ണടഞ്ഞുപോയി; വിഷമിക്കണ്ട ഫേസ്ബുക്കിലിട്ട ഫോട്ടോയില്‍ അടഞ്ഞകണ്ണ് ഇനി തുറക്കും! 

റ്റവും പ്രിയപ്പെട്ട ചിത്രങ്ങളില്‍ കണ്ണടഞ്ഞുപോയതില്‍ വിഷമിക്കുന്നവര്‍ ഒരുപാടുണ്ട്. ഈ ഫോട്ടോ ഇനിയെങ്ങനെ ഫേസ്ബുക്കിലിടാനാ എന്നോര്‍ത്ത് നിരാശരാകേണ്ട. ഫോട്ടോയില്‍ അടഞ്ഞിരിക്കുന്ന കണ്ണുകളെ തുറപ്പിക്കാനുള്ള പുതിയ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിന്റെ നിര്‍മാണപ്പുരയിലാണ് ഫേസ്ബുക്ക്. 

ജനറേറ്റീവ് അഡ്വേര്‍സിയല്‍ നെറ്റ്വര്‍ക്ക് (ഗാന്‍) എന്ന ഈ പുതിയ രീതി ഫേസ്ബുക്ക് ഗവേഷകരാണ് അവതരിപ്പിച്ചത്. എഡിറ്റിംഗിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുക. ഉപഭോക്താക്കള്‍ അവര്‍ക്ക് എഡിറ്റ് ചെയ്ത് കണ്ണുതുറപ്പിക്കേണ്ട ചിത്രം തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ ചിത്രത്തിലെ വ്യക്തിയുടെ നിറത്തിനും മുഖാകൃതിക്കും അനുസരിച്ചുള്ള കണ്ണ് ഗാന്‍ സിസ്റ്റം വഴി തിരഞ്ഞെടുക്കപ്പെടും. 

പരീക്ഷണാര്‍ത്ഥം നടത്തിയ പരിശോധനയില്‍ എഡിറ്റിംഗിന്റെ സഹായത്തോടെ തയ്യാറാക്കിയ ചിത്രവും സമാനമായ കണ്ണുതുറന്നുള്ള യഥാര്‍ത്ഥ ചിത്രവും നല്‍കിയതിന് ശേഷം അതില്‍ നിന്ന് ഒറിജിനല്‍ ചിത്രമേതെന്ന് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പകുതിയോളം പേരും ഗാന്‍ വഴി എഡിറ്റ് ചെയ്ത ചിത്രമാണ് യഥാര്‍ത്ഥമെന്ന് കരുതിയതെന്നാണ് ഫേസ്ബുക്ക് ഗവേഷകര്‍ അവകാശപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com