ഓഡിയോ, വീഡിയോ കോളുകള്‍ ഇനി ഗ്രൂപ്പായും; പുതിയ സംവിധാനവുമായി വാട്‌സാപ്പ് 

പരമാവധി നാലുപേര്‍ക്ക് ഒന്നിച്ച് സംസാരിക്കാനും വീഡിയോ ചാറ്റ് നടത്താനുമുള്ള അവസരമാണ് ഈ പുതിയ ഫീച്ചറിലൂടെ ലഭ്യമാകുക
ഓഡിയോ, വീഡിയോ കോളുകള്‍ ഇനി ഗ്രൂപ്പായും; പുതിയ സംവിധാനവുമായി വാട്‌സാപ്പ് 

ഗ്രൂപ്പായി ഓഡിയോ വീഡിയോ കോളുകള്‍ നടത്താനുള്ള സംവിധാനം അവതരിപ്പിച്ച് വാട്‌സാപ്പ്. ഫേസ്ബുക്ക് എഫ്8 കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഈ ആശയം ഉടന്‍തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നാണ് വാട്‌സാപ്പ് വൃത്തങ്ങള്‍ അറിയിക്കുന്നത്. പരമാവധി നാലുപേര്‍ക്ക് ഒന്നിച്ച് സംസാരിക്കാനും വീഡിയോ ചാറ്റ് നടത്താനുമുള്ള അവസരമാണ് ഈ പുതിയ ഫീച്ചറിലൂടെ ലഭ്യമാകുക. ഇതോടെ ഗുഗിള്‍ ഡുവോ, സ്‌കൈപ്പ്  തുടങ്ങിയ വീഡിയോ കോളിംഗ് ആപ്പുകള്‍ക്ക് കടുത്ത വെല്ലുവിളി തന്നെയാണ് വാട്‌സാപ്പ് സൃഷ്ടിക്കുക.  

ഗ്രൂപ്പ് ഓഡിയോ വീഡിയോ കോള്‍ ഫീച്ചര്‍ ഉപയോഗിക്കേണ്ടതെങ്ങനെ?

  • കോണ്ടാക്ട് ലിസ്റ്റിലുള്ള ഒരു വ്യക്തിയുമായി  ഓഡിയോ കോള്‍ അഥവാ വീഡിയോ കോള്‍ ആരംഭിക്കുക.
  • ഫോണ്‍ സ്‌ക്രീനിലെ വലത്തെ അറ്റത്തായി ആഡ് പാര്‍ടിസിപ്പന്റ് എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതോടെ ഗ്രൂപ്പിലേക്ക് ചേര്‍ക്കാന്‍ താത്പര്യമുള്ളവരുടെ കോണ്‍ടാക്ട്  തിരഞ്ഞെടുക്കാം. 
  • ഓരേ സമയം ഒരു കോണ്‍ടാക്ട് മാത്രമെ ഇത്തരത്തില്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുകയൊള്ളു.
  • കോള്‍ സ്റ്റാര്‍ട്ട് ചെയ്ത വ്യക്തിക്ക് മാത്രമാണ് ഗ്രൂപ്പിലേക്ക് മറ്റ് ആളുകളെ ചേര്‍ക്കാന്‍ സാധിക്കുക.  
  • നാലുപേരെ വരെയാണ് ഗ്രൂപ്പ് കോളിലേക്ക് ചേര്‍ക്കാനാകുക.   

വാട്‌സാപ്പില്‍ വളരെയധികം ശ്രദ്ധയാകര്‍ഷിച്ച  ഡെലീറ്റ്  പോര്‍ എവരിവണ്‍ ഫീച്ചറിന് പിന്നാലെയാണ് ഈ പുതിയ ഫീച്ചര്‍ കമ്പനി  അവതരിപ്പിക്കാനൊരുങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com