ഇനി കൊക്കോകോള കുടിച്ചാല്‍ പൂസാകും; ആദ്യമായി മദ്യം പുറത്തിറക്കാന്‍ ഒരുങ്ങി സോഫ്റ്റ് ഡ്രിംഗ് ബ്രാന്‍ഡ്

വാറ്റിയെടുത്ത ഷോചു ആല്‍ക്കഹോളും സുഗന്ധമുള്ള കാര്‍ബണേറ്റ് ജലവും ചേര്‍ത്താണ് ഇത് നിര്‍മിക്കുന്നത്
ഇനി കൊക്കോകോള കുടിച്ചാല്‍ പൂസാകും; ആദ്യമായി മദ്യം പുറത്തിറക്കാന്‍ ഒരുങ്ങി സോഫ്റ്റ് ഡ്രിംഗ് ബ്രാന്‍ഡ്

ലോകത്തിലെ ഏറ്റവും പ്രചാരമേറിയ സോഫ്റ്റ് ഡ്രിംഗായി കൊക്കോകോള തുടരാന്‍ തുടങ്ങിയിട്ട ഒരു നൂറ്റാണ്ടില്‍ അധികമായി. എന്നാല്‍ സോഫ്റ്റ് ഡ്രിംഗില്‍ മാത്രമായി ഇനി കൊക്കോകോളയെ ഒതുക്കേണ്ട. ആദ്യമായി മദ്യം പുറത്തിറക്കി പുതിയ അധ്യായത്തിന് തുടക്കമിടാനുള്ള പദ്ധതിയിലാണ് കമ്പനി. 

ഇതിനായി ചു ഹി എന്ന് പേരില്‍ അറിയപ്പെടുന്ന പ്രമുഖമായ ജാപ്പനീസ് മദ്യം ഉല്‍പ്പാദിപ്പിച്ച് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി. വാറ്റിയെടുത്ത ഷോചു ആല്‍ക്കഹോളും സുഗന്ധമുള്ള കാര്‍ബണേറ്റ് ജലവും ചേര്‍ത്താണ് ഇത് നിര്‍മിക്കുന്നത്. കുറഞ്ഞ അളവില്‍ ആല്‍ക്കഹോളുള്ള പാനിയം ആദ്യം പുറത്തിറക്കുന്നത് ജപ്പാനിലാണ്. എണ്ണമറ്റ രുചികളിലുള്ള ചു ഹി പാനിയങ്ങള്‍ ഇവിടെ ലഭ്യമായിരിക്കെയാണ് കൊക്കോകോള പരീക്ഷണത്തിന് ഒരുങ്ങുന്നത്. 

കൊക്കോകോളയുടെ ജപ്പാന്‍ പ്രസിഡന്റ് ജോര്‍ജ് ഗാര്‍ഡുനോ ആണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ അറിയിച്ചത്. എന്നാല്‍ പാനിയം എന്ന് പുറത്തിറക്കും എന്നത് വ്യക്തമാക്കിയില്ല. ആല്‍ക്കഹോളില്ലാത്ത പാനിയങ്ങള്‍ക്കാണ് കമ്പനി പൂര്‍ണമായി പ്രാധാന്യം കൊടുക്കുന്നതെന്നും എന്നാല്‍ മാര്‍ക്കറ്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത് പരീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജപ്പാനില്‍ മാത്രമല്ല ആഗോളതലത്തില്‍ തങ്ങളുടെ മദ്യത്തെ എത്തിക്കാനുള്ള തീരുമാനത്തിലാണ് കൊക്കോകോള.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com