വ്യാജന്‍മാര്‍ പാടുപെടും: ട്വിറ്ററില്‍ ഇനി എല്ലാ അക്കൗണ്ടുകളും വെരിഫൈഡ് ആകുന്നു

ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാജന്‍മാര്‍ പാടുപെടും: ട്വിറ്ററില്‍ ഇനി എല്ലാ അക്കൗണ്ടുകളും വെരിഫൈഡ് ആകുന്നു

ജനപ്രിയ സാമൂഹ്യമാധ്യമങ്ങളിലൊന്നാണ് ട്വിറ്റര്‍. മറ്റു മാധ്യമങ്ങളെപ്പോലെത്തന്നെ ഇവിടെയും ഉണ്ട് വ്യാജന്‍മാര്‍. അതിന് കടിഞ്ഞാണിടാന്‍ ഒരുങ്ങുകയാണ് ട്വിറ്റര്‍. ഇതിനായി പ്രമുഖ വ്യക്തിക്കള്‍ക്ക് മാത്രം നല്‍കി വന്നിരുന്ന ബ്ലൂ ടിക്ക് ചിഹ്നം എല്ലാ ഉപഭോക്താക്കള്‍ക്കും നല്‍കുകയാണ് ട്വിറ്റര്‍ ചെയ്യുന്നത്. ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അക്കൗണ്ട് വെരിഫൈഡ് എന്ന് കാണിക്കുകയാണ് നീല ടിക്ക്  കൊണ്ട് ട്വിറ്റര്‍ ഉദ്ദേശിക്കുന്നത്. 2009 ലാണ് ഈ സംവിധാനം ട്വിറ്റര്‍ ആരംഭിക്കുന്നത്. പ്രശസ്ത വ്യക്തികള്‍ക്കും സിനിമാ താരങ്ങള്‍ക്കും മാത്രം ലഭിക്കാറുള്ള വെരിഫൈഡ് ചിഹ്നം ഓണ്‍ലൈന്‍ സമൂഹത്തില്‍ ഒരു അഭിമാന സൂചകമായും പരിഗണിക്കപ്പെടുന്നുണ്ട്.  

നിലവില്‍ അക്കൗണ്ട് വെരിഫൈഡ് ആകണമെങ്കില്‍ ഉപയോക്താക്കള്‍ അതിനുള്ള കാരണം വ്യക്തമാക്കി ട്വിറ്ററിന് അപേക്ഷനല്‍കണം. പക്ഷേ തിരിച്ചറിയല്‍ പ്രക്രിയയ്ക്കായി സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയിലേതെങ്കിലും നല്‍കേണ്ടി വരുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഉപയോക്താക്കളുടെ വ്യക്തിത്വവും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായുള്ള നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള നീക്കങ്ങളാണ് ട്വിറ്റര്‍ ഇപ്പോള്‍ നടത്തുന്നത്. ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള സേവനങ്ങളിലൊന്നാവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആ നേട്ടത്തിന് ഞങ്ങള്‍ ഏറെ ശ്രമിക്കേണ്ടതുണ്ടെന്നറിയാമെന്നും ട്വിറ്റര്‍  സിഇഒ ജാക്ക് ഡോര്‍സി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com