ലണ്ടനിലെ കൂട്ടില്‍ നിന്നും ആന്‍ഗ്രി ബേഡുകള്‍ പറന്നുപോകുന്നു

മത്സരം ശക്തമായതും വിപണന ചിലവ് വര്‍ധിച്ചതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
ലണ്ടനിലെ കൂട്ടില്‍ നിന്നും ആന്‍ഗ്രി ബേഡുകള്‍ പറന്നുപോകുന്നു

ഓണ്‍ലൈന്‍ കളിക്കാരുടെ ഇഷ്ട ഗെയിമുകളില്‍ പ്രധാനിയായിരുന്ന ആന്‍ഗ്രി ബേഡ്‌സിന്റെ ലണ്ടന്‍ സ്റ്റുഡിയോ അടച്ചു പൂട്ടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിപണിയിലെ നഷ്ടസാധ്യത മുന്നില്‍ കണ്ടാണ് കമ്പനി പൂട്ടുന്നത്. കമ്പനിയുടെ തലവന്‍ വില്‍ഹാം തട്ട് രാജിവെച്ചത് ഇതേ തുടര്‍ന്നാണെന്നാണ് സൂചന. ഇപ്പോള്‍ കാത്തി ലവറോന്റയാണ് പുതിയ ഇന്‍ ചാര്‍ജ്. 

കമ്പനിക്ക് ഈ വര്‍ഷം 40 ശതമാനം നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. മത്സരം ശക്തമായതും വിപണന ചിലവ് വര്‍ധിച്ചതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. 2017ലായിരുന്നു റോവിയോ ലണ്ടന്‍ സ്റ്റുഡിയോ തുറക്കുന്നത്. പൊതുവിപണിയില്‍ 786 യൂറോ മൂല്യത്തോടെ തുടങ്ങിയ കമ്പനിക്ക് ഈ ഫെബ്രുവരിയില്‍ 50 ശതമാനം ഓഹരി നഷ്ടമാണുണ്ടായത്.

ഫിന്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ഗെയിം ഡെവലപ്പര്‍ കമ്പനിയായ റോവിയോ മൊബൈല്‍ ആണ് ഈ ഗെയിം വികസിപ്പിച്ചെടുത്തത്. 2009 ഡിസംബറില്‍ ആപ്പിള്‍ ഐഒഎസിലായിരുന്നു ആദ്യമായി അവതരിപ്പിച്ചത്. അതിനു ശേഷം 1.2 കോടി തവണ ഈ ഗെയിം ആപ്പിളിന്റെ ആപ്പ്‌സ്‌റ്റോറില്‍ നിന്ന് ഉപഭോക്താക്കള്‍ വാങ്ങിച്ചു. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ആന്‍ഡ്രോയ്ഡ് പോലെയുള്ള ടച്ച് സ്‌ക്രീന്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റു മൊബൈല്‍ ഫോണുകള്‍ക്കുമായി ഈ ഗെയിം പുറത്തിറക്കിയത്.

വിവിധ പ്ലാറ്റ്‌ഫോമുകളിലായി സാധാരണ പതിപ്പും പ്രത്യേക പതിപ്പുകളുമുള്‍പ്പെടെ 100 കോടി ഡൗണ്‍ലോഡുകള്‍ പൂര്‍ത്തിയാക്കിയ ഈ ഗെയിം ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഗെയിമായും 2010ലെ റണ്‍വേ ഹിറ്റുകളിലൊന്നായുമാണ് അറിയപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com