ആറ് ഗിയറുകളുമായി മാരുതി: വിപണിയില്‍ അങ്കത്തിനൊരുങ്ങുന്നു

വ്യത്യസ്ത മോഡലുകളിലും സവിശേഷതകളിലും നിരവധി കാറുകള്‍ വിപണി കയ്യടക്കുന്ന കാലത്ത് മാരുതി സുസുക്കി സുപ്രധാന നീക്കങ്ങളുമായി മുന്നോട്ടെത്തിയിരിക്കുകയാണ്.
ആറ് ഗിയറുകളുമായി മാരുതി: വിപണിയില്‍ അങ്കത്തിനൊരുങ്ങുന്നു

നകീയ കാറുകളെ വിപണിയിലിറക്കി വിജയിക്കുന്ന കമ്പനിയാണ് മാരുതി സുസുക്കി. വ്യത്യസ്ത മോഡലുകളിലും സവിശേഷതകളിലും നിരവധി കാറുകള്‍ വിപണി കയ്യടക്കുന്ന കാലത്ത് മാരുതി സുസുക്കി സുപ്രധാന നീക്കങ്ങളുമായി മുന്നോട്ടെത്തിയിരിക്കുകയാണ്.

മാരുതിയുടെ പുതിയ ശ്രേണി മോഡലുകളിലെല്ലാം ഇനി സിക്‌സ് സ്പീഡ് ഗിയര്‍ ട്രാന്‍സ്മിഷന്‍ സംവിധാനമുണ്ടായിരിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. മൈലേജ് കൂട്ടുന്നതിനൊപ്പം മികച്ച പ്രവര്‍ത്തനക്ഷമതയും ഇതിലൂടെ ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 

സ്വിഫ്റ്റ് ഹാച്ച് ബാക്കിലായിരിക്കും ആദ്യമായി സിക്‌സ് ഗിയര്‍ ബോക്‌സ് വരിക. ഈ വര്‍ഷം പുറത്തിറങ്ങുന്ന 50,000 കാറുകളില്‍ ആറു ഗിയറുകള്‍ ഉണ്ടായിരിക്കും. 2020 ഓടെ ഇത് നാലു ലക്ഷമായി ഉയര്‍ത്താനാണ് നീക്കം. നിലവില്‍ അഞ്ച് ഗിയറുകളുമായാണ് മാരുതിയുടെ മോഡലുകള്‍ എത്തുന്നത്. നേരത്തെ 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എസ്‌ക്രോസില്‍ ആറു ഗിയര്‍ അവതരിപ്പിച്ച് മാരുതി സാന്നിധ്യമറിയിച്ചിരുന്നു. 

വിപണിയിലെ കിടമത്സരത്തില്‍ പിടിച്ചു നില്‍ക്കുന്നതിന്റെ ഭാഗമായാണ് മാരുതി ആറു ഗിയറുകളിലേക്ക് തിരിയുന്നത്. ഹ്യുണ്ടായ് ഐ 20, ടാറ്റ നെക്‌സോണ്‍ തുടങ്ങിയ മോഡലുകളെല്ലാം ഈ ടെക്‌നോളജി നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com