ജിയോ തോറ്റുപോകും ഡോകോമോയുടെ ഈ ഓഫറുകള്‍ക്ക് മുന്നില്‍

ടെലികോം രംഗത്ത് റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളി സൃഷ്ടിച്ച് ആകര്‍ഷണീയമായ പ്ലാനുമായി ടാറ്റാ ഡോകോമോ
ജിയോ തോറ്റുപോകും ഡോകോമോയുടെ ഈ ഓഫറുകള്‍ക്ക് മുന്നില്‍

മുംബൈ: ടെലികോം രംഗത്ത് റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളി സൃഷ്ടിച്ച് ആകര്‍ഷണീയമായ പ്ലാനുമായി ടാറ്റാ ഡോകോമോ. വെറും 119 രൂപയ്ക്ക് പരിധിയില്ലാത്ത വിളിയും, 39.2 ജി.ബി ഡാറ്റായും നല്‍കുന്ന പ്ലാനാണ് ഡോകോമോ അവതരിപ്പിച്ചത്. 28 ദിവസ കാലാവധിയുളള പ്ലാനില്‍ പ്രതിദിനം 100 എസ്എംഎസും സൗജന്യമാണ്. 

ജിയോയെ വെല്ലുവിളിച്ചുകൊണ്ട് പുതിയ കസ്റ്റമേഴ്‌സിനും തെരഞ്ഞെടുത്ത കസ്റ്റമേഴ്‌സിനും മാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക.എന്നാല്‍ ഇതേ ഓഫറിന് മറ്റു ടെലിഫോണ്‍ കമ്പനികള്‍ 199 രൂപ വരെ ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. 
119 പ്ലാന്‍ കൂടാതെ 179, 229, 348, 349, 499 പ്ലാനുകളും ഡോകോമോ അവതരിപ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com