ജിയോയ്ക്ക് പിന്നില്‍ എന്റെ മകള്‍ നിഷ: മുകേഷ് അംബാനി

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ നല്‍കുന്നു എന്ന വിജയമന്ത്രത്തോടു കൂടി 2016ലാണ് ജിയോ രംഗത്തെത്തിയത്.
ജിയോയ്ക്ക് പിന്നില്‍ എന്റെ മകള്‍ നിഷ: മുകേഷ് അംബാനി

രാജ്യത്തെ ടെലികോം കമ്പനികള്‍ക്കെല്ലാം വെല്ലുവിളിയുമായി രംഗത്തെത്തിയ കമ്പനിയാണ് ജിയോ. ടെലികോം സേവനദാതാക്കള്‍ തമ്മിഇഞ്ചോടിഞ്ച് മത്സരിക്കാന്‍ തുടങ്ങിയതു തന്നെ ജിയോയുടെ കടന്നു വരവോട് കൂടിയാണ്. എന്നാലും കുറഞ്ഞ കാലയളവു കൊണ്ട് ജിയോ കൈവരിച്ച നേട്ടം ഇന്ത്യയിലെ ഒരു ടെലകോം കമ്പനിക്കും ഇതുവരെ കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞിട്ടില്ല. 

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ നല്‍കുന്നു എന്ന വിജയമന്ത്രത്തോടു കൂടി 2016ലാണ് ജിയോ രംഗത്തെത്തിയത്. ഇപ്പോള്‍ ജിയോ എന്ന ആശയത്തിനു പിന്നില്‍ തന്റെ മകള്‍ നിഷ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുകേഷ് അംബാനി. 

'2011ല്‍ മകള്‍ ഇഷയാണ് ജിയോ എന്ന ആശയം എന്റെ മനസ്സിലേക്ക് കൊണ്ടുവന്നത്. അന്നവള്‍ യുഎസില്‍ പഠിക്കുകയാണ്. വെക്കേഷന് വീട്ടിലെത്തിയതായിരുന്നു. അവള്‍ക്ക് കുറച്ച് കോഴ്‌സ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കണമായിരുന്നു. വീട്ടിലെ ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് അവള്‍ വര്‍ക്ക് ചെയ്തത്. അച്ഛാ, നമ്മുടെ വീട്ടിലെ ഇന്റര്‍നെറ്റ് വളരെ മോശമാണെന്ന് അവള്‍ എന്നോട് പറഞ്ഞു'- മുകേഷ് അംബാനി പറയുന്നു.

ഇതുകൂടാതെ ഇന്നത്തെ കാലത്ത് എല്ലാം ഡിജിറ്റലാണെന്ന മകന്‍ ആകാശ് പറഞ്ഞതും അംബാനിയെ ഏറെ ചിന്തിപ്പിച്ചുവത്രേ. അവര്‍ രണ്ടുപേരുമാണ് ഇന്നത്തെ യുഗത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റാണ് എല്ലാമെന്നും ഇന്ത്യ അതില്‍ പുറകിലാകാന്‍ പാടില്ലെന്നും തന്നെ ചിന്തിപ്പിച്ചതെന്ന് അംബാനി പറയുന്നു. 

'അന്നത്തെ ഇന്റര്‍നെറ്റ് സംവിധാനം വളരെ പരിതാകരമായിരുന്നു. സാധാരണക്കാര്‍ക്ക് അത് അപ്രാപ്യമല്ലായിരുന്നു. ഉപയോഗിക്കുന്നവര്‍ക്കാകട്ടെ വന്‍ തുക മുടക്കണം. ആ ഒരു ചിന്തയില്‍ നിന്നുമാണ് കുറഞ്ഞ നിരക്കില്‍ അതിവേഗ ഡേറ്റ ജനങ്ങള്‍ക്ക് എങ്ങനെ നല്‍കാമെന്ന് ഞാന്‍ ചിന്തിച്ചത്. അതാണ് 2016 സെപ്റ്റംബറില്‍ ജിയോ ലോഞ്ചിലേക്ക് നയിച്ചത്'- അംബാനി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com