ഫേസ്ബുക്ക് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യണോ?

ഫേസ്ബുക്ക് നിങ്ങള്‍ക്ക് മടുത്തുവെങ്കില്‍ ഡിലീറ്റ് ചെയ്ത് കളയുക എന്നൊരു ഓപ്ഷനാണ് നിലനില്‍ക്കുന്നത്.
ഫേസ്ബുക്ക് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യണോ?

ലോകത്തെമ്പാടുമുള്ള മനുഷ്യരെ കൂട്ടിയോജിപ്പിക്കാന്‍ സഹായിക്കുന്ന ഫേസ്ബുക്ക് ഒരുപാട് പുതിയ വിവരങ്ങള്‍ തരുന്നുമുണ്ട്. എന്നാല്‍ ചിലസമയത്ത് ഫേസ്ബുക്ക് അനാവശ്യമായി നിങ്ങളുടെ സമയം കൊല്ലാറുമുണ്ട്. ആവശ്യമില്ലാത്ത നോട്ടിഫിക്കേഷനുകള്‍ വന്ന് നിറഞ്ഞ് മടുക്കും ചിലപ്പോഴെങ്കിലും. 

ഫേസ്ബുക്ക് നിങ്ങള്‍ക്ക് മടുത്തുവെങ്കില്‍ ഡിലീറ്റ് ചെയ്ത് കളയുക എന്നൊരു ഓപ്ഷനാണ് നിലനില്‍ക്കുന്നത്. പക്ഷേ അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ഇതുവരെ സൂക്ഷിച്ച വിവരങ്ങളെല്ലാം നഷ്ടമാകും. നിങ്ങളുടെ ചിത്രങ്ങള്‍, സന്ദേശങ്ങള്‍, പോസ്റ്റുകള്‍ അങ്ങനെയെല്ലാം നഷ്ടമായേക്കാം. ഇതെല്ലാം ആര്‍ക്കൈവില്‍ സൂക്ഷിക്കാന്‍ കഴിയുകയാണെങ്കിലോ..!!

അങ്ങനെയൊരു ആപ്ലിക്കേഷനുണ്ട്. ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുന്നതോടൊപ്പം അതുവരെ ഫേസ്ബുക്കില്‍ നിങ്ങളുടേതയുണ്ടായ വിവരങ്ങളെല്ലാം ശേഖരിച്ചു വയ്ക്കാം. അതിന് ആദ്യം സെറ്റിങ്‌സില്‍ പോവുക. അതില്‍ സ്റ്റാര്‍ട്ട് മൈ ആര്‍ക്കൈവ് തെരഞ്ഞെടുക്കുക, അതില്‍ ക്ലിക് ചെയ്യുക.

ഇനി അടുത്ത വിഷയം, ഫേസ്ബുക്കുമായി ലിങ്ക് ചെയ്യുന്ന അനേകം സമൂഹമാധ്യമങ്ങളുണ്ട്. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പോലെയുള്ളവ. നിങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്ത് പോയെങ്കിലും ഇവിടെയെല്ലാം ഫേസ്ബുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉണ്ടാകാം. ആപ്ലിക്കേഷന്‍ ടാബ് എന്ന ഓപ്ഷന്‍ ഉപയോഗിച്ചാല്‍ ആ പ്രശ്‌നവും മറികടക്കാം. അതിലൂടെ എല്ലാ ആപ്ലിക്കേഷനുകളിലും തുറന്ന് കിടക്കുന്ന ഫേസ്ബുക്ക് ഡിലീറ്റ് ചെയാനാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com