ബിഎസ്എൻഎൽ 4-ജി ജൂണിൽ രാജ്യമൊട്ടാകെ; 5-ജിക്ക് ധാരണാപത്രം ഒപ്പിട്ടു

5​-ജി ​സേ​വ​നം തു​ട​ങ്ങു​ന്ന​തി​ന്​ നോ​ക്കി​യ, ഇ​സ​ഡ്​ ടി​ഇ എ​ന്നീ ക​മ്പ​നി​ക​ളു​മാ​യി ബി.​എ​സ്.​എ​ൻ.​എ​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു
ബിഎസ്എൻഎൽ 4-ജി ജൂണിൽ രാജ്യമൊട്ടാകെ; 5-ജിക്ക് ധാരണാപത്രം ഒപ്പിട്ടു

ന്യൂഡൽഹി : ബി.​എ​സ്.​എ​ൻ.​എ​ൽ​ മൊ​ബൈ​ൽ 4-​ജി സേ​വ​നം ജൂ​ൺ അ​വ​സാ​നത്തോടെ രാ​ജ്യമൊട്ടാകെ ലഭ്യമാകും. ഇ​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ 7,000 കോ​ടി രൂ​പ അ​നു​വ​ദി​ക്കുമെന്ന് സൂചന. നി​ല​വി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ 4-​ജി സേ​വ​നം ല​ഭി​ക്കു​ന്ന​ത്​ കേ​ര​ള​ത്തി​ലെ ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ മാ​ത്ര​മാ​ണ്. ഒ​ഡി​ഷ​യി​ലും പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ ഉ​ട​ൻ ഫോ​ർ-​ജി വ​രുമെന്നാണ് റിപ്പോർട്ട്. 

4 ജി സേവനം രാജ്യമൊട്ടാകെ ഏർപ്പെടുത്തുന്നതിനായി ബി.​എ​സ്.​എ​ൻ.​എ​ൽ 5,500 കോ​ടി രൂ​പ​യാ​ണ്​ നീ​ക്കി​വെ​ക്കു​ന്ന​ത്. ഏപ്രിൽ മാസത്തിൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ അ​നു​മ​തി​ ലഭിക്കുമെന്ന് ബിഎസ്എൻഎൽ ചെയർമാനും എംഡിയുമായ അനുപം ശ്രീവാസ്തവ അറിയിച്ചു. മ​ഹാ​ന​ഗ​ർ ടെ​ലി​കോം നി​ഗം ലി​മി​റ്റ​ഡി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഡ​ൽ​ഹി, മും​ബൈ ന​ഗ​ര​ങ്ങ​ളി​ൽ ഒ​ഴി​കെ 4-​ജി വ്യാ​പി​പ്പി​ക്കാ​നാ​ണ്​ ബിഎസ്എൻഎല്ലിന്റെ ശ്ര​മം.

പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ ബി.​എ​സ്.​എ​ൻ.​എ​ലി​ന്​ 4-​ജി വി​പു​ല​മാ​ക്കാ​ൻ വേ​ണ്ട അ​നു​മ​തി​യും പി​ന്തു​ണ​യും ന​ൽ​ക​ണ​മെ​ന്ന്​ പാ​ർ​ല​മെന്ററി സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട്​ ശി​പാ​ർ​ശ ചെ​യ്​​തിരുന്നു. സ്ഥാപനത്തിന്റെ നി​ല​നി​ൽ​പ്പി​നും മ​ത്സ​ര​ക്ഷ​മ​ത​ക്കും ഇ​ത്​ അ​ത്യാ​വ​ശ്യ​മാണ്. അ​ല്ലാ​ത്ത​പ​ക്ഷം ​മൊ​ബൈ​ൽ സേ​വ​ന രം​ഗ​ത്തു​നി​ന്ന്​ ബി.​എ​സ്.​എ​ൻ.​എ​ൽ പി​ന്ത​ള്ള​പ്പെ​ടു​മെ​ന്നും സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ 5​-ജി ​സേ​വ​നം തു​ട​ങ്ങു​ന്ന​തി​ന്​ നോ​ക്കി​യ, ഇ​സ​ഡ്​ ടി​ഇ എ​ന്നീ ക​മ്പ​നി​ക​ളു​മാ​യി ബി.​എ​സ്.​എ​ൻ.​എ​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. 4-​ജി വ്യാ​പി​പ്പി​ക്കാ​നു​ള്ള ക​രാ​റും ഇൗ ​ക​മ്പ​നി​ക​ൾ​ക്കാ​ണ്. അ​ടു​ത്ത​വ​ർ​ഷത്തോടെ ഫൈ​വ്​-​ജി ഇന്ത്യയിൽ വ​രു​മെ​ന്നാ​ണ്​  ബിഎസ്എൻഎല്ലിന്റെ പ്ര​തീ​ക്ഷ. അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തി​നി​ടയ്ക്ക്​ രാ​ജ്യ​ത്ത്​ ഒ​രു ല​ക്ഷം വൈ​ഫൈ ഹോ​ട്ട്​ സ്​​പോ​ട്ട്​ സ്​​ഥാ​പി​ക്കാ​നും പ​ദ്ധ​തി​യു​ള്ളതായി ബിഎസ്എൻഎൽ ചെയർമാൻ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com