ചൈനീസ് കമ്പനികളില്‍ സ്ത്രീകള്‍ക്ക് അവസരം; ജോലി പുരുഷജീവനക്കാരെ പ്രചോദിപ്പിക്കുക 

പ്രചോദനം എന്ന വിശദീകരണംകൊണ്ട് അര്‍ത്ഥമാക്കുന്നത് തൊഴില്‍പരമായ പ്രചോദനമല്ല മറിച്ച് ലിംഗപരമായ പ്രചോദനമാണ് ഇവരില്‍ നിന്ന് ആവശ്യപ്പെടുന്നത്
ചൈനീസ് കമ്പനികളില്‍ സ്ത്രീകള്‍ക്ക് അവസരം; ജോലി പുരുഷജീവനക്കാരെ പ്രചോദിപ്പിക്കുക 

ചൈനീസ് ഐടി കമ്പനികളില്‍ പ്രോഗ്രാം മോട്ടിവേറ്റര്‍ തസ്തികയില്‍ നിരവധി പെണ്‍കുട്ടികളാണ് ജോലി നേടുന്നത്. എന്നാല്‍ ഇതിനെ ഐടി രംഗത്ത് സത്രീകളുടെ വളര്‍ച്ചയെന്നൊന്നും വിശേഷിപ്പിക്കരുത്. പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന ജോലിയും ഐടിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നതുതന്നെ കാരണം. വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന പുരുഷജീവനക്കാരെ പ്രചോദിപ്പിക്കുകയാണ് ഇവരുടെ ജോലി. 

പ്രചോദനം എന്ന വിശദീകരണംകൊണ്ട് അര്‍ത്ഥമാക്കുന്നത് തൊഴില്‍പരമായ പ്രചോദനമല്ല മറിച്ച് ലിംഗപരമായ പ്രചോദനമാണ് ഇവരില്‍ നിന്ന് ആവശ്യപ്പെടുന്നത്. ഉന്നതവിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളെയാണ് ഈ തസ്തികയിലേക്ക് കമ്പനികളില്‍ നിയമിക്കുന്നത്. പുരുഷജീവനക്കാരോട് അടുത്തിടപഴകി അവര്‍ നേരിടുന്ന തൊഴില്‍ സമ്മര്‍ദ്ദം കുറയ്ക്കുകയാണ് പ്രോഗ്രാം മോട്ടിവേറ്റര്‍മാരുടെ കടമ. സൗന്ദര്യവും ശരീരഭംഗിയും മേക്കപ്പ് ചെയ്യുന്നതിലുള്ള പ്രാവീണ്യവുമൊക്കെയാണ് ജോലി ലഭിക്കാന്‍ വേണ്ട യോഗ്യതകള്‍. 

ചൈനീസ് കമ്പനികളുടെ ഈ നടപടി ഉയര്‍ത്തികാട്ടി ന്യൂ യോര്‍ക്ക് ടൈംസ് ദിനപത്രത്തില്‍ വന്ന റിപ്പോര്‍ട്ട് ഏറെ വിവാദങ്ങള്‍ക്കാണ് കാരണമായിരിക്കുന്നത്. എന്നാല്‍ ഇതേ ജോലിക്കായി കൂടുതല്‍ പെണ്‍കുട്ടികളെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് ഭൂരിഭാഗം ചൈനീസ് ടെക്ക് കമ്പനികളും. തൊഴിലിടങ്ങള്‍ രസകരമാക്കുന്നതിലും ജീവനകാര്‍ക്ക് മടപ്പുളവാക്കാത്ത അന്തരീക്ഷം സാധ്യമാക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളെ നിയമിക്കുന്നതെന്നാണ് ഐടി സ്ഥാപനങ്ങളുടെ ന്യായവാദം. ഒന്നിച്ചിരുന്നു സംസാരിക്കുന്നതും ഒപ്പമിരുന്ന ഭക്ഷണം കഴിക്കുന്നതും മുതല്‍ ആവശ്യം വന്നാല്‍ പുരുഷജീവനക്കാര്‍ക്ക് മസാജ് ചെയ്തുനല്‍കാനും അവര്‍ക്കൊപ്പം ടേബിള്‍ ടെന്നീസ് പോലുള്ള വിനോദങ്ങളില്‍ പങ്കുചേരാനും പ്രോഗ്രാം മോട്ടിവേറ്റര്‍മാര്‍ തയ്യാറാകണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com