നൂറു രൂപാ നോട്ടുകളും കിട്ടാതാവുന്നു, കറന്‍സി ക്ഷാമം രൂക്ഷമായേക്കും

നൂറു രൂപാ നോട്ടുകളും കിട്ടാതാവുന്നു, കറന്‍സി ക്ഷാമം രൂക്ഷമായേക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: രാജ്യത്ത് കറന്‍സി ക്ഷാമം രൂക്ഷമാക്കി നൂറു രൂപാ നോട്ടുകള്‍ ദുര്‍ലഭമാവുമെന്ന് സൂചന. നൂറു രൂപ നോട്ടുകള്‍ ക്ഷാമം നേരിട്ടു തുടങ്ങിയതായും പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ചൂണ്ടിക്കാട്ടി പൊതുമേഖലാ ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ സമീച്ചതായാണ് സൂചന.

2000, 200 രൂപ നോട്ടുകള്‍ക്ക് പിന്നാലെ നുറുരൂപ നോട്ടുകള്‍ക്കും ക്ഷാമമുണ്ടാകുന്നത് രാജ്യത്തെ കറന്‍സി ദൗര്‍ലഭ്യം രൂക്ഷമാക്കുമെന്നാണ് കരുതുന്നത്. 2005 ല്‍ അച്ചടിച്ച 100 രൂപാ നോട്ടുകള്‍ വരെ ഇപ്പോഴും വിനിമയത്തിലുണ്ട്. ഇവയില്‍ ഭൂരിഭാഗവും മുഷിഞ്ഞതും എടിഎമ്മുകളില്‍ നിറയ്ക്കാന്‍ സാധിക്കാത്തതുമാണെന്ന് ബാങ്കിങ് രംഗത്തുള്ളവര്‍ പറയുന്നു. ഇതു കണക്കിലെടുത്ത് പുതിയ 100 രൂപ നോട്ടുകള്‍ കൂടുതലായി അച്ചടിച്ച് വിതരണത്തിനെത്തിക്കണമെന്നാണു ബാങ്കുകളുടെ ആവശ്യം.  

നോട്ട് അസാധുവാക്കലിന് പിന്നാലെ 550 കോടി 100 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് വിതരണത്തിനെത്തിച്ചിരുന്നു. ഇതു മതിയാകില്ലെന്നാണു ബാങ്കുകളുടെ നിലപാട്. കൂടുതല്‍ വിനിമയം ചെയ്യപ്പെടുന്ന 100 രൂപാ നോട്ടുകള്‍ വേഗം മുഷിയുന്നതാണു കാരണം. രാജ്യത്ത് 100 രൂപാ നോട്ടുകളുടെ ഉപയോഗം 19.3 ശതമാനം കുടിയതായും റിപ്പോര്‍ട്ടുണ്ട്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് മുഷിഞ്ഞ 100 രൂപ നോട്ടുകള്‍ വിനിമയം ചെയ്യാന്‍ ബാങ്കുകളെ അനുവദിച്ചിരുന്നു. ഇവ ഇപ്പോഴും പ്രചാരത്തിലുണ്ട്. എന്നാല്‍ ഇവ കൈകാര്യം ചെയ്യാന്‍ പ്രയാസമാണെന്നാണു ബാങ്കുകളുടെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com