ബ്രേക്കിങ് സംവിധാനത്തിലെ തകരാറ് മൂലം മാരുതിയുടെ സ്വിഫ്റ്റും ബലേനോയും തിരിച്ച് വിളിക്കുന്നു

ബ്രേക്കിങ് സംവിധാനത്തിലെ തകരാറ് മൂലം മാരുതിയുടെ സ്വിഫ്റ്റും ബലേനോയും തിരിച്ച് വിളിക്കുന്നു

ഈ മാസം 14 മുതല്‍ സര്‍വീസ് കാമ്പയിന്‍ ആരംഭിക്കുമെന്നും ഉടമകള്‍ക്ക് ഡീലറെ സമീപിച്ച് സര്‍വീസ് നടത്താമെന്നും മാരുതി അറിയിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സൂസൂക്കി തങ്ങളുടെ ജനപ്രിയ മോഡലുകളായ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നതായി വിവരം. ബ്രേക്കിംഗ് സംവിധാനത്തിലെ തകരാറ് പരിശോധിക്കനാണ് തിരിച്ചു വിളിക്കുന്നത്. 2017ഡിസംബര്‍ 1നും 2018 മാര്‍ച്ച് 18നും ഇടയ്ക്ക് നിര്‍മ്മിച്ച 52,686 സിഫ്റ്റ്, ബലേനൊ കാറുകളാണ് തിരിച്ചുവിളിക്കുന്നത്.

ബ്രേക്കിന്റെ വാക്വം ഹോസിലിന് സംഭവിച്ച തകരാര്‍ പരിഹരിക്കനാണ് കമ്പനിയുടെ പുതിയ നീക്കം. ഈ മാസം 14 മുതല്‍ സര്‍വീസ് കാമ്പയിന്‍ ആരംഭിക്കുമെന്നും ഉടമകള്‍ക്ക് ഡീലറെ സമീപിച്ച് സര്‍വീസ് നടത്താമെന്നും മാരുതി അറിയിച്ചു.

ഈ സര്‍വീസ് തികച്ചും സൗജന്യമായിരിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ആഗോളതലത്തില്‍ തന്നെ സര്‍വീസ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഹാച്ച്ബാക്ക് മോഡലുകളാണ് മാരുതിയുടെ സ്വിഫ്റ്റും, ബലേനൊയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com