പതിനൊന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി സ്വകാര്യവത്കരിക്കാന്‍ നീക്കം

ഭാരത് ഹെവി ഇലക്ട്രിക്കല്‍സും(ഭെല്‍) ടെലികോം സേവനദാതാവായ എംടിഎന്‍എല്ലും അടക്കമുള്ള സ്ഥാപനങ്ങളെ വിറ്റഴിക്കാനാണ് നീതി ആയോഗ് ശുപാര്‍ശ ചെയ്യുന്നത്.
പതിനൊന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി സ്വകാര്യവത്കരിക്കാന്‍ നീക്കം

തിനൊന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി സ്വകാര്യവത്കരിക്കാന്‍ മോദി സര്‍ക്കാര്‍ നീക്കം നടത്തുന്നതായി വിവരം. ഭാരത് ഹെവി ഇലക്ട്രിക്കല്‍സും(ഭെല്‍) ടെലികോം സേവനദാതാവായ എംടിഎന്‍എല്ലും അടക്കമുള്ള സ്ഥാപനങ്ങളെ വിറ്റഴിക്കാനാണ് നീതി ആയോഗ് ശുപാര്‍ശ ചെയ്യുന്നത്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 40 പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടിക നീതി ആയോഗ് നേരത്തെ കേന്ദ്രത്തിന് കൈമാറിയിരുന്നു. 

ഈ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണ നടപടികള്‍ നടക്കുന്നതിടെയാണ് നീതി ആയോഗ് രണ്ടാമത്തെ പട്ടിക കൈമാറിയിരിക്കുന്നത്. കോടികളുടെ വിറ്റുവരവും കോടികള്‍ ലാഭവുമുള്ള പൊതുമേഖലാ സ്ഥാപനങ്ങളാണ് വിറ്റഴിക്കാന്‍ ഒരുങ്ങത്. രാജ്യത്തെ ഊര്‍ജ്ജനിലയങ്ങള്‍ക്കാവശ്യമായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ഭെല്‍. 2017 സാമ്പത്തിക വര്‍ഷം 29647 കോടി രൂപ വിറ്റുവരവും 496 കോടി ലാഭവും ഭെല്ലിനുണ്ടായിരുന്നു.

ബിഎസ്എന്‍എല്ലിന് സമാനമായി ഡല്‍ഹിയിലും മുംബൈയിലും മൊബൈല്‍, ലാന്റ്‌ലൈന്‍ സേവനം നല്‍കുന്ന, ഏകദേശം 2800ഓളം ജീവനക്കാരുള്ള സ്ഥാപനമാണ് എംടിഎന്‍എല്‍. എംടിഎന്‍എല്ലിന്റെ ടവറുകളും കെട്ടിടങ്ങളും ഭൂമിയുമൊക്കെയാണ് വില്‍ക്കാന്‍ ഒരുങ്ങുന്നത്. 

കഴിഞ്ഞ വര്‍ഷം 1220 കോടി വിറ്റു വരവും 62 കോടി ലാഭവുമുണ്ടായിരുന്ന ഹിന്ദുസ്ഥാന്‍ കോപ്പര്‍(എച്ച്‌സിഎല്‍), മെക്കോണ്‍, ടെലികമ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്‌സ് തുടങ്ങിയ കമ്പനികളാണ് പുതിയ ലിസ്റ്റിലുള്ളത്. ഈ സ്ഥാപനങ്ങളുടെ എത്ര ശതമാനം ഓഹരികള്‍ വിറ്റഴിക്കണമെന്നുള്ളത് ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപികരിച്ച സെക്രട്ടറിതല സമിതിയുടന്‍ തീരുമാനിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com