പണക്കാര്‍ക്ക് എന്തും ആകാമല്ലോ: കാറിന് ഇഷ്ടപ്പെട്ട നമ്പര്‍ കിട്ടാന്‍ ജയ്പൂര്‍ വ്യവസായി മുടക്കിയത് 16 ലക്ഷം

രാജസ്ഥാനില്‍ ഈ നമ്പറിന് വേണ്ടി നടന്ന ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയായി വന്നത് ഇതാണെന്ന് മോട്ടോര്‍ വാഹന വിഭാഗം ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
പണക്കാര്‍ക്ക് എന്തും ആകാമല്ലോ: കാറിന് ഇഷ്ടപ്പെട്ട നമ്പര്‍ കിട്ടാന്‍ ജയ്പൂര്‍ വ്യവസായി മുടക്കിയത് 16 ലക്ഷം

ജയ്പൂര്‍: ആഗ്രഹിച്ച കാര്യം നടക്കാന്‍, അല്ലെങ്കില്‍ ഇഷ്ടപ്പെട്ടത് സ്വന്തമാക്കാന്‍ ചിലര്‍ എന്ത് വേണമെങ്കിലും ചെയ്യും. അതിന്റെ വലിയ ഉദാഹരണമാണ് ജയ്പൂര്‍ വ്യവസായിയായ രാഹുല്‍ തനേജ. '1'എന്ന നമ്പറിനോട് ഏറെ ഇഷ്ടമുള്ള രാഹുല്‍ തന്റെ പുതിയ ആഢംബര വാഹനമായ ജാഗ്വറിന് ആര്‍.ജെ 45 സി.ജി 0001 എന്ന നമ്പര്‍ ലഭിക്കാന്‍ 16 ലക്ഷം രൂപയാണ് മുടക്കിയത്. 

രാജസ്ഥാനില്‍ ഈ നമ്പറിന് വേണ്ടി നടന്ന ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയായി വന്നത് ഇതാണെന്ന് മോട്ടോര്‍ വാഹന വിഭാഗം ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത് ആദ്യമായല്ല ഈ 37കാരന്‍ ഇഷ്ട നമ്പറിനു വേണ്ടി ഭീമമായ തുക മുടക്കുന്നത്. 2011 തന്റെ ആദ്യ ആഢംബര വാഹനമായ ബിഎംഡബ്ല്യൂ 5 സീരീസ് കാറിന് ആര്‍ജെ. 14 സി.പി 0001 എന്ന നമ്പര്‍ ലഭിക്കാന്‍ 10.31 ലക്ഷം രൂപ മുടക്കിയിരുന്നു. പിന്നീട് ഈ കാര്‍ വിറ്റ് ബിഎംഡബ്ല്യൂ 7 വാങ്ങിയപ്പോഴും ആര്‍ജെ 14 സി.പി 0001 എന്ന നമ്പര്‍ വിട്ടു നല്‍കിയില്ല. 

രജിസ്‌ട്രേഷന്‍ നമ്പര്‍ ആര്‍.ജെ 20 സി.ബി 0001 ആയതുകൊണ്ടു മാത്രമാണ് അദ്ദേഹം തന്റെ രണ്ടാമത്തെ കാറായ സ്‌കോഡ ലൗറ വാങ്ങിയത്. തന്റെ മൊബൈല്‍ നമ്പറിലും അഞ്ച് 'ഒന്നുകള്‍' ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുകയാണ് രാഹുല്‍ തനേജ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com