ഇന്ധന വിലയില്‍ ഇളവ് തുടരുന്നു, പെട്രോളിന് 19 ഉം ഡീസലിന് 11 പൈസയും കുറഞ്ഞു

രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ ഇളവ്. പെട്രോളിന് 19 പൈസയും ഡീസലിന് 11 പൈസയുമാണ് ഇന്ന് കുറഞ്ഞത്
ഇന്ധന വിലയില്‍ ഇളവ് തുടരുന്നു, പെട്രോളിന് 19 ഉം ഡീസലിന് 11 പൈസയും കുറഞ്ഞു


ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ ഇളവ്. പെട്രോളിന് 19 പൈസയും ഡീസലിന് 11 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 80.94 രൂപയാണ്. ഡീസല്‍ വില 77.33 രൂപയും.

തിരുവനന്തപുരത്ത് പെട്രോളിന് 82.38 രൂപയായി. ഡീസല്‍ വില 78.83 രൂപയും. കോഴിക്കോട് യഥാക്രമം 81.30 രൂപയും, 77.69 രൂപയുമാണ് പെട്രോള്‍, ഡീസല്‍ വില. തുടര്‍ച്ചയായ നാലാംദിവസമാണ് ഇന്ധന വിലയില്‍ കുറവ് വരുന്നത്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78.99 രൂപയാണ്. ഡീസലിന്റെ വിലയാകട്ടെ 73.53 രൂപയും. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84.49 രൂപയാണ്. ഒരു ലിറ്റര്‍ ഡീസലിന്റെ വിലയാകട്ടെ 77.06 രൂപയുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com