വില കുറഞ്ഞ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണുമായി ഷവോമി

ചൈനീസ് ബ്രാൻഡ് ഷവോമിയുടെ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണായ റെഡ്മി 6എ ഇന്ത്യന്‍ വിപണിയിലെത്തി
വില കുറഞ്ഞ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണുമായി ഷവോമി

ചൈനീസ് ബ്രാൻഡ് ഷവോമിയുടെ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണായ റെഡ്മി 6എ ഇന്ത്യന്‍ വിപണിയിലെത്തി. ആരംഭത്തില്‍ ഷവോമി ഇന്ത്യയുടെ ഇന്ത്യന്‍ വെബ്‌സൈറ്റായ mi.com ലൂടെയും ഷോപ്പിങ് പോര്‍ട്ടലായ ആമസോണിലൂടെയും ഫോണ്‍ വില്‍പ്പന നടക്കും. ഡ്യുവല്‍ സിം (നാനോ) റെഡ്മി 6 എ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ അടിസ്ഥാനമാക്കിയ MIUI 9 ലാണ് പ്രവര്‍ത്തിക്കുന്നത്. 18:9 ആസ്‌പെക്റ്റ് റേഷ്യോയുള്ള 5.45 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 4ജി മോഡലായ 6എ യില്‍ 2 ജി.ബി റാം, 64 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവയുണ്ട്.

ബഡ്ജറ്റിലൊതുങ്ങുന്ന മോഡല്‍ തന്നെയാണ് ഷവോമി റെഡ്മി 6എ. ഫോണിന്റെ അടിസ്ഥാന മോഡലിന്റെ വില 5,999 രൂപയാണ്. 2 ജി.ബി റാമും 16 ജി.ബി ഇന്റേണല്‍ മെമ്മറിയുമാണ് ഈ മോഡലിലുള്ളത്. 6,999 രൂപയാണ് അടുത്ത പതിപ്പിന്റെ വില. ഇതില്‍ 2 ജി.ബി റാമും 64 ജി.ബി ഇന്റേണല്‍ മെമ്മറിയുടെ കരുത്തും ഉണ്ട്. പിന്നില്‍ 13 മെഗാപിക്‌സലിന്റെ സിംഗിള്‍ ക്യാമറയും, മുന്നില്‍ 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും നല്‍കിയിട്ടുണ്ട്. 3,000 എംഎഎച്ചാണ് ബാറ്ററി കരുത്ത്.

റെഡ്മി നോട്ട് 5 പ്രോ ഫോണിനെ പോലെ തന്നെ റെഡ്മി 6 എയ്ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( Artificial Intelligence) ഫേസ് അണ്‍ലോക്ക് സവിശേഷതയുണ്ട്. ഇലക്ട്രിക് ഇമേജ് സ്റ്റെബിലൈസേഷനുളള 1080p വീഡിയോ റെക്കോര്‍ഡിങും റെഡ്മി 6എ പിന്തുണയ്ക്കുന്നു. മീഡിയാടെക് ഹീലിയോ A22 പ്രോസസറാണ് ഫോണില്‍. അതായത് ക്ലോക്ക് സ്പീഡ് 2.0 Ghz ഉളള ഒക്ടാകോര്‍ പ്രോസസര്‍. 12nm FinFET പ്രക്രിയയിലാണ് ഹീലിയോ P22 പ്രോസസ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് സ്മാര്‍ട്ട്ഫോണിന്റെ ബാറ്ററി ശേഷി മെച്ചപ്പെടുത്തുകയും ഒപ്പം മൊത്തത്തിലുളള ഫോണിന്റെ താപനില നിയന്ത്രിക്കുകയും ചെയ്യും. ഇന്ത്യയില്‍ പുറത്തിറക്കിയ രണ്ടാമത്തെ MTK SoC പവര്‍ സ്മാര്‍ട്‌ഫോണാണ് റെഡ്മി 6എ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com