സെയില്‍സ് എക്‌സിക്യൂട്ടീവുകളുടെ തൊഴില്‍സമയം ആഴ്ചയില്‍ 48 മണിക്കൂര്‍, അധികസമയത്തിന് സാധാരണ വേതനത്തിന്റെ രണ്ടു മടങ്ങ്; വിജ്ഞാപനമായി

സെയില്‍സ് പ്രൊമോഷന്‍ രംഗത്തുജോലി ചെയ്യുന്നവരുടെ തൊഴില്‍സമയം ആഴ്ചയില്‍ 48 മണിക്കൂറാക്കി
സെയില്‍സ് എക്‌സിക്യൂട്ടീവുകളുടെ തൊഴില്‍സമയം ആഴ്ചയില്‍ 48 മണിക്കൂര്‍, അധികസമയത്തിന് സാധാരണ വേതനത്തിന്റെ രണ്ടു മടങ്ങ്; വിജ്ഞാപനമായി

ന്യൂഡല്‍ഹി:സെയില്‍സ് പ്രൊമോഷന്‍ രംഗത്തുജോലി ചെയ്യുന്നവരുടെ തൊഴില്‍സമയം ആഴ്ചയില്‍ 48 മണിക്കൂറാക്കി. ഇതുസംബന്ധിച്ച ഭേദഗതി ചട്ടം 2018ന്റെ കരട് വിജ്ഞാപനം തൊഴില്‍മന്ത്രാലയം പുറത്തിറക്കി. കരടില്‍ നിശ്ചിതകാല കരാര്‍ ജോലിക്കുളള വ്യവസ്ഥയും ഉള്‍പ്പെടുത്തിയത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ആശങ്കയിലാക്കി.

ഒരു ദിവസത്തെ ജോലി സമയം  ഒന്‍പതുമണിക്കൂറാകും. പത്തരമണിക്കൂറില്‍ കൂടരുത്. അധികസമയത്തേക്ക് സാധാരണ വേതനത്തിന്റെ രണ്ടു മടങ്ങെങ്കിലും നല്‍കണം. അമ്പതിലേറെ ജീവനക്കാരുളള സ്ഥാപനത്തില്‍ കുട്ടികളെ പരിപാലിക്കാന്‍ സൗകര്യമേര്‍പ്പെടുത്തണം. സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കും പ്രത്യേക ശുചിമുറി ഏര്‍പ്പെടുത്തണം. നൂറിലേറെ ജീവനക്കാരുളള സ്ഥാപനത്തില്‍ കാന്റീന്‍ വേണം. 

കരടില്‍ നിശ്ചിതകാല കരാര്‍ തൊഴിലാളികളെയും ഉള്‍പ്പെടുത്തി. നിശ്ചിത കാലത്തേയ്ക്ക് ജോലിയില്‍ പ്രവേശിക്കുന്നവരുടെ ശമ്പളം, തൊഴില്‍ സമയം തുടങ്ങിയവ സ്ഥിരം ജീവനക്കാരുടേതിന് തുല്യമായിരിക്കണമെന്നും കരടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com