വീണ്ടും ഇരുട്ടടി ; പാ​ച​ക​വാ​ത​ക വി​ല കൂട്ടി, വർധന ഈ മാസം രണ്ടാം തവണ

ര​ണ്ട് രൂ​പ​യാ​ണ് സി​ലി​ണ്ട​റി​ന് വ​ർ​ധി​പ്പിച്ച​ത്. ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യാ​ണ് പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല വ​ർ​ധി​​ക്കു​ന്ന​ത്
വീണ്ടും ഇരുട്ടടി ; പാ​ച​ക​വാ​ത​ക വി​ല കൂട്ടി, വർധന ഈ മാസം രണ്ടാം തവണ

ന്യൂ​ഡ​ൽ​ഹി: പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ർ​ധിച്ചു. ര​ണ്ട് രൂ​പ​യാ​ണ് സി​ലി​ണ്ട​റി​ന് വ​ർ​ധി​ച്ച​ത്. ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യാ​ണ് പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല വ​ർ​ധി​ക്കു​ന്ന​ത്. ഡീ​ല​ർ​മാ​ർ​ക്ക് ന​ൽ​കു​ന്ന ക​മ്മീ​ഷ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ച​ക​വാ​ത​ക വി​ല വ​ർ​ധി​​ച്ച​ത്.

ഡ​ൽ​ഹി​യി​ൽ ഇ​തോ​ടെ സ​ബ്സി​ഡി​യു​ള്ള 14.2 കി​ലോ സി​ലി​ണ്ട​റി​ന് 507.42 രൂ​പ​യാ​യി. ന​വം​ബ​ർ ഒന്നിന് സ​ബ്സി​ഡി​യി​ല്ലാ​ത്ത സി​ല​ണ്ട​റി​നു 60 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. സ​ബ്സി​ഡി സി​ല​ണ്ട​റി​ന് ര​ണ്ടു രൂ​പ 94 പൈ​സ​യും വ​ർ​ധി​ച്ചു.

മുംബൈയിൽ സ​ബ്സി​ഡി​യു​ള്ള 14.2 കി​ലോ സി​ലി​ണ്ട​റി​ന് 505.05 രൂ​പ​യാ​യി.  കൊൽക്കത്തയിൽ 510.70 രൂപയും, ചെന്നൈയിൽ 495.39 രൂപയുമാണ് പുതിയ വില. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com