ഇന്ധന വിലയില്‍ ഇളവ് തുടരുന്നു ; പെട്രോളിന് 17 പൈസ കുറഞ്ഞു, ഡീസല്‍ വിലയിലും നേരിയ കുറവ്

ആറുദിവസം കൊണ്ട് പെട്രോളിന് ഒരു രൂപയും ഡീസലിന് 92 പൈസയുമാണ് കുറഞ്ഞത്
ഇന്ധന വിലയില്‍ ഇളവ് തുടരുന്നു ; പെട്രോളിന് 17 പൈസ കുറഞ്ഞു, ഡീസല്‍ വിലയിലും നേരിയ കുറവ്

കൊച്ചി : രാജ്യത്ത് ഇന്ധന വിലയിലെ ഇളവ് തുടരുന്നു. പെട്രോളിന് 17 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധനവിലയില്‍ നേരിയ കുറവുണ്ടാകുന്നത്. ആറുദിവസം കൊണ്ട് പെട്രോളിന് ഒരു രൂപയും ഡീസലിന് 92 പൈസയുമാണ് കുറഞ്ഞത്. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 79.51 രൂപയാണ്. ഒരു ലിറ്റര്‍ ഡീസലിനാകട്ടെ 76.07 രൂപയാണ്.  തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 80.92 ആണ്. ഡീസല്‍ വിലയാകട്ടെ 77.54 രൂപയും. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 79.86 രൂപ, 76.42 രൂപ എന്നിങ്ങനെയാണ്. 

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77.56 രൂപയാണ്. ഡീസല്‍ വില 72. 31 രൂപയും. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 83.07 രൂപ, 75.76 രൂപ എന്നിങ്ങനെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com