ഡയപ്പര്‍ മുതല്‍ മൊബൈല്‍ വരെ..24 മണിക്കൂര്‍ വ്യാപാരത്തില്‍ ആലിബാബ നേടിയത് 3100 കോടി രൂപ

വ്യാപാരം ആരംഭിച്ച് ആദ്യ മൂന്ന് മിനിറ്റില്‍ 300 കോടിയും അടുത്ത രണ്ട് മിനിറ്റില്‍ 700 കോടി രൂപയുമാണ് ആലിബാബയുടെ കീശയിലെത്തിയത്.  ലോസ് ഏയ്ഞ്ചല്‍സ്, ടോക്യോ, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ വന്‍ നഗരങ്ങളിലാണ് ഏറ
ഡയപ്പര്‍ മുതല്‍ മൊബൈല്‍ വരെ..24 മണിക്കൂര്‍ വ്യാപാരത്തില്‍ ആലിബാബ നേടിയത് 3100 കോടി രൂപ

ഷാങ്ഹായ്: ആന്വല്‍ ഷോപ്പിങ് ഡേയില്‍ നേട്ടം കൊയ്ത് ചൈനീസ് ഓണ്‍ലൈന്‍ കമ്പനിയായ ആലിബാബ. 1,80000 ബ്രാന്‍ഡുകളില്‍ നിന്ന് ഡയപ്പര്‍ മുതല്‍ മൊബൈല്‍ ഫോണുകള്‍ വരെയുള്ള സാധനങ്ങളാണ് 24 മണിക്കൂര്‍ വ്യാപാരത്തില്‍ എത്തിയത്. 197 രാജ്യങ്ങളിലും ഓഫറുകള്‍ ലഭ്യമാക്കിയിരുന്നു.  3100 കോടി രൂപയാണ് ഒരു ദിവസം കൊണ്ട് ആലിബാബ നേടിയത്.

 ശനിയാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച ഷോപ്പിങ് മാമാങ്കം ഞായറാഴ്ച അര്‍ധരാത്രി വരെയാണ് നീണ്ടു.  പുലരുവോളം ഷോപ്പിങിന് കൂട്ടിരുന്നയാള്‍ കമ്പനിയുടമ ജാക്ക് മാ ആണെന്നറിയുമ്പോഴാണ് ബിസിനസ് രഹസ്യം പുറത്താവുന്നത്. കഴിഞ്ഞ വര്‍ഷം 240 കോടിയാണ് ആന്വല്‍ സെയിലില്‍ കമ്പനി നേടിയത്. 

വ്യാപാരം ആരംഭിച്ച് ആദ്യ മൂന്ന് മിനിറ്റില്‍ 300 കോടിയും അടുത്ത രണ്ട് മിനിറ്റില്‍ 700 കോടി രൂപയുമാണ് ആലിബാബയുടെ കീശയിലെത്തിയത്. 
ലോസ് ഏയ്ഞ്ചല്‍സ്, ടോക്യോ, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ വന്‍ നഗരങ്ങളിലാണ് ഏറ്റവുമധികം വ്യാപാരം നടന്നത്. 

പേടിഎമ്മുമായി ചേര്‍ന്ന് ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേക്ക് കടക്കാനും ആലിബാബ ലക്ഷ്യമിടുന്നുണ്ട്. സാവധാനത്തില്‍ മാത്രമേ ഈ നടപടികള്‍ പൂര്‍ത്തിയാക്കുകയുള്ളൂവെന്നും കമ്പനിയുടെ ഇന്ത്യന്‍ പ്രതിനിധി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com