കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുളള നടപടികള്‍ ആരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ബുക്കിങ് തുടങ്ങിയത്. ചൊവ്വാഴ്ച രാവിലെ മുതലാണ് ബുക്കിങ് ആരംഭിച്ചത്. അബുദാബി, ദോഹ, റിയാദ് എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ ബുക്കിങ് തുടങ്ങിയത്. ദുബായ്, ഷാര്‍ജ സര്‍വീസുകള്‍ ആദ്യഘട്ടത്തിലില്ല.
ബുക്കിങ് കൂടുന്നതിന് അനുസരിച്ച് നിരക്കും വര്‍ധിക്കുകയാണ്. ബുക്കിങ് ആരംഭിച്ചപ്പോള്‍ യുഎഇ കണ്ണൂര്‍ ടിക്കറ്റിന് 670 ദിര്‍ഹമായിരുന്നു. ഇത് 1350 (ഏകദേശം 26,705 രൂപ)ദിര്‍ഹത്തിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. അതായത് കണ്ണൂരില്‍നിന്ന് അബുദാബിയിലേക്ക് വണ്‍വേ ടിക്കറ്റിന് ഇരുപതിനായിരത്തില്‍ അധികം രൂപയാകും ടിക്കറ്റ് നിരക്ക്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ