മൂന്നുവര്‍ഷത്തിനകം ഒരു കോടി തൊഴിലവസരങ്ങള്‍, രാജ്യത്തൊട്ടാകെ 14 മെഗാ തൊഴില്‍ സോണുകള്‍; ഒരു ലക്ഷം കോടി രൂപയുടെ വമ്പന്‍ പദ്ധതിയുമായി മോദി സര്‍ക്കാര്‍ 

തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ മെഗാ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
മൂന്നുവര്‍ഷത്തിനകം ഒരു കോടി തൊഴിലവസരങ്ങള്‍, രാജ്യത്തൊട്ടാകെ 14 മെഗാ തൊഴില്‍ സോണുകള്‍; ഒരു ലക്ഷം കോടി രൂപയുടെ വമ്പന്‍ പദ്ധതിയുമായി മോദി സര്‍ക്കാര്‍ 

ന്യൂഡല്‍ഹി: തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ മെഗാ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിന് കുറുകെ 14 മെഗാ തൊഴില്‍ സോണുകള്‍ രൂപീകരിക്കുന്നതിനുളള ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിലുടെ അടുത്ത മൂന്നുവര്‍ഷത്തിനുളളില്‍ ഒരു കോടി യുവതിയുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

അധികാരത്തില്‍ എത്തിയാല്‍ ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് മോദി സര്‍ക്കാര്‍ ഭരണത്തിലേറിയത്. എന്നാല്‍ ഭരണം തീരാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കേ, ഈ വാഗ്ദാനത്തെ സര്‍ക്കാരിനെതിരെയുളള രാഷ്ട്രീയ ആയുധമാക്കി മാറ്റാനുളള ശ്രമത്തിലാണ് പ്രതിപക്ഷം. തെരഞ്ഞെടുപ്പില്‍ ഈ വിമര്‍ശനം ബിജെപിക്ക് ദോഷകരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. ഇതിലുടെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ബിജെപി നേതൃത്വം പ്രത്യാശ പ്രകടിപ്പിക്കുന്നു.

നീതി ആയോഗിന്റെ സഹകരണത്തോടെ ഷിപ്പിങ് മന്ത്രാലയമാണ് പദ്ധതി നിര്‍ദേശത്തിന് അന്തിമ രൂപം നല്‍കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ബിജെപി പദ്ധതിയിടുന്നത്. 

കടല്‍ത്തീരമുളള സംസ്ഥാനങ്ങളില്‍ മെഗാ തൊഴില്‍ സോണുകള്‍ തുടങ്ങാനാണ് പദ്ധതി. ഈ സോണുകളില്‍ വ്യവസായം തുടങ്ങാന്‍ തയ്യാറാവുന്ന സ്ഥാപനങ്ങള്‍ക്ക് ആകര്‍ഷണീയമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കും. നികുതിയിലും മറ്റും ഇളവ് പ്രഖ്യാപിച്ച് കമ്പനികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതിലുടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. തൊഴിലാളി കേന്ദ്രീകൃതമായ വ്യവസായങ്ങളെ ആകര്‍ഷിക്കുകയാണ് മുഖ്യപരിപാടി. സിമന്റ്, ഇലക്ട്രോണിക്‌സ്, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകള്‍ക്കാണ് മുന്‍ഗണന നല്‍കുക.

ഇത്തരം സോണുകളില്‍ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. സംസ്ഥാനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. ഇതിന്റെ ഭാഗമായി അതത് സംസ്ഥാനങ്ങള്‍ക്ക് 2000 ഏക്കര്‍ ഭൂമി നല്‍കുന്നതും ആലോചനയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com