എടിഎം ഇടപാട് സുരക്ഷിതമല്ല എന്ന ഭയമുണ്ടോ?; മുന്‍കരുതലിനായി എസ്ബിഐ നല്‍കുന്ന പത്ത് നിര്‍ദേശങ്ങള്‍ ചുവടെ

സുരക്ഷിതമായി എടിഎം ഇടപാട് നടത്താന്‍ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ നല്‍കുന്ന നിര്‍ദേശങ്ങള്‍ ചുവടെ
എടിഎം ഇടപാട് സുരക്ഷിതമല്ല എന്ന ഭയമുണ്ടോ?; മുന്‍കരുതലിനായി എസ്ബിഐ നല്‍കുന്ന പത്ത് നിര്‍ദേശങ്ങള്‍ ചുവടെ

നേരിയ ആശങ്കയോടെയാണ് ഇന്ന് എല്ലാവരും എടിഎമ്മില്‍ കയറുന്നത്. എടിഎം ഇടപാട് സുരക്ഷിതമാണോ എന്ന ചിന്തയാണ് ഇവരുടെ ആശങ്കയ്ക്ക് കാരണം. എങ്കിലും പണമിടപാടുകള്‍ക്ക് ഏറ്റവും എളുപ്പമുളള മാര്‍ഗം എന്ന നിലയില്‍ ഇതിനെ മാറ്റിനിര്‍ത്തി മുന്നോട്ടുപോകുന്നത് പ്രായോഗികവുമല്ല. സുരക്ഷിതമായി എടിഎം ഇടപാട് നടത്താന്‍ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ നല്‍കുന്ന നിര്‍ദേശങ്ങള്‍ ചുവടെ:

1 എടിഎം കാര്‍ഡ് ലഭിച്ചാല്‍ ഉടന്‍ കാര്‍ഡിന്റെ പിന്നില്‍ ഒപ്പിടാന്‍ മറക്കരുത്

2 എടിഎം പിന്‍ നമ്പര്‍ ഇടയ്ക്കിടെ മാറുന്നതിനൊടൊപ്പം, എളുപ്പം ഓര്‍ക്കാന്‍ കാര്‍ഡില്‍ പിന്‍ നമ്പര്‍ എഴുതി സൂക്ഷിക്കരുത്

3 മറ്റുളളവര്‍ക്ക് എടിഎം കാര്‍ഡിന്റെ വിവരങ്ങള്‍ കൈമാറരുത്. രഹസ്യസ്വഭാവമുളള കാര്‍ഡിന്റെ വിവരങ്ങള്‍ തിരക്കി ഒരു ബാങ്കും വിളിക്കില്ലെന്ന്് എസ്ബിഐ പറയുന്നു

4 എടിഎമ്മില്‍ അപരിചിതര്‍ പ്രവേശിക്കുന്നില്ലെന്ന്് ഉറപ്പുവരുത്തണം

5 പണമിടപാട് നടത്തുന്നതിനിടെ, പിന്‍നമ്പര്‍ ചോരാതിരിക്കാന്‍ കീപാഡ് മറച്ചുപിടിക്കാന്‍ ശ്രദ്ധിക്കണം

6 ഇടപാടിന് ശേഷം ലഭിക്കുന്ന സ്‌ലിപ്പ്  എടിഎം റൂമില്‍ ഉപേക്ഷിക്കരുത്. അക്കൗണ്ട് വിവരങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്ന കാര്യം മറക്കരുതെന്ന് എസ്ബിഐ പറയുന്നു

7 ഇടപാട് നടത്തി പുറത്ത് ഇറങ്ങുന്നതിന് മുന്‍പ് എടിഎം പഴയപോലെ ആയോ എന്ന് ഉറപ്പുവരുത്തണം. പച്ച ലൈറ്റ് കത്തുന്നുണ്ടോ എന്ന് ഉറപ്പാക്കിയ ശേഷം എടിഎം വിടുന്നതാണ് സുരക്ഷിതം.

8 ഹോട്ടലുകള്‍, മാളുകള്‍, വിവിധ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ പിഒഎസ് മെഷീനുകളില്‍ പണമിടപാട് നടത്തുമ്പോള്‍ ശ്രദ്ധിക്കണം. നമ്മുടെ മുന്‍പില്‍ വെച്ചാണ് കാര്‍ഡ് പിഒഎസ് മെഷീനില്‍ ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തണം. സുരക്ഷിതമല്ലാത്ത മറ്റു സ്ഥലങ്ങളില്‍ കാര്‍ഡ് കൊണ്ടുപോകാന്‍ അനുവദിക്കരുത്.

9 എടിഎം കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് വിവരം ബാങ്കിനെ അറിയിക്കുക

10 എടിഎമ്മില്‍ നിന്ന് പണം ലഭിക്കാതിരിക്കുകയോ, ഇക്കാര്യം എടിഎമ്മില്‍ തെളിഞ്ഞുവരാതിരിക്കുകയോ ചെയ്താല്‍ ബാങ്കിനെ വിവരം അറിയിക്കുക
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com