ലൈംഗിക പീഡനം ഉള്‍പ്പെടെ ആരോപണങ്ങള്‍, സ്വഭാവദൂഷ്യത്തിന് അന്വേഷണം നേരിടുന്ന ഫ്‌ളിപ്പ്കാര്‍ട്ട് സിഇഒ രാജിവച്ചു  

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ബിന്നി രംഗത്തെത്തിയിരുന്നെങ്കിലും കമ്പനി തലത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു
ലൈംഗിക പീഡനം ഉള്‍പ്പെടെ ആരോപണങ്ങള്‍, സ്വഭാവദൂഷ്യത്തിന് അന്വേഷണം നേരിടുന്ന ഫ്‌ളിപ്പ്കാര്‍ട്ട് സിഇഒ രാജിവച്ചു  

ന്യൂഡല്‍ഹി: പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സിഇഒ ബിന്നി ബന്‍സാല്‍ രാജിവച്ചു. ലൈംഗിക പീഡനാരോപണം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് രാജി. ബിന്നിയുടെ രാജി സ്വീകരിച്ചതായി ഫ്‌ളിപ്പ്കാര്‍ട്ട് ഉടമസ്ഥരായ വാള്‍മാര്‍ട്ട് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ സ്ഥിരികരിച്ചു.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ബിന്നി രംഗത്തെത്തിയിരുന്നെങ്കിലും കമ്പനി തലത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. താനും തന്റെ കുടുംബവും ഏറ്റവും വെല്ലുവിളി നേരിടുന്ന സമയമാണ് ഇതെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വളരെയധികം ഞെട്ടിച്ചെന്നുമായിരുന്നു ബിന്നിയുടെ പ്രതികരണം. ആരോപണങ്ങളെ ശക്തമായി എതിര്‍ക്കുന്നതായാണ് ഫ്‌ളിപ്പ്കാര്‍ട്ട് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞത്. 

ബിന്നി ബല്‍സാലും സച്ചില്‍ ബന്‍സാലും ചേര്‍ന്ന് സ്ഥാപിച്ച ഫ്‌ളിപ്പ്കാര്‍ട്ട് ഈ വര്‍ഷം ആദ്യമാണ് അമേരിക്കന്‍ റീട്ടെയില്‍ ശൃംഖലയായ വാള്‍മാര്‍ട്ട് ഏറ്റെടുത്തത്. ഫ്‌ളിപ്കാര്‍ട്ട് വാള്‍മാര്‍ട്ടിന് കൈമാറുന്ന സമയത്തുതന്നെ സഹ സ്ഥാപകനായ സച്ചിന്‍ ബന്‍സാല്‍ സ്ഥാപനം വിട്ടിരുന്നു. എന്നാല്‍ ബിന്നി സ്ഥാപനത്തില്‍ തുടരുകയായിരുന്നു. രാജിവച്ചെങ്കിലും കമ്പനിയുടെ ഏറ്റവും കൂടുതല്‍ ഓഹരികള്‍ ബിന്നിയുടെ പേരിലാണ്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലും അദ്ദേഹത്തിന് അംഗത്വമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com