ഡീസലിന് ഒരു രൂപ ഉയര്‍ത്തി 11 പൈസ കുറച്ചു; രാജ്യാന്തര വിപണിയിലെ വിലക്കുറവ് കാര്യമാക്കാതെ എണ്ണക്കമ്പനികള്‍ 

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃതഎണ്ണവില കുത്തനെ കുറയുമ്പോള്‍ അപ്രതീക്ഷിതമായി ഡീസല്‍വിലയില്‍ ഒരു രൂപ വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍
ഡീസലിന് ഒരു രൂപ ഉയര്‍ത്തി 11 പൈസ കുറച്ചു; രാജ്യാന്തര വിപണിയിലെ വിലക്കുറവ് കാര്യമാക്കാതെ എണ്ണക്കമ്പനികള്‍ 

കൊച്ചി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃതഎണ്ണവില കുത്തനെ കുറയുമ്പോള്‍ അപ്രതീക്ഷിതമായി ഡീസല്‍വിലയില്‍ ഒരു രൂപ വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍. അസംസ്‌കൃത എണ്ണവിലയുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായി ഇന്ധനവില കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് ബുധനാഴ്ച ഒരു ലിറ്റര്‍ ഡീസലിന് ഒരു രൂപ വര്‍ധിപ്പിച്ചത്. എന്നാല്‍ സമാനമായി വില വര്‍ധിക്കുന്ന പെട്രോളില്‍ മാറ്റമുണ്ടായില്ല.  അതേസമയം ഇന്ന് ഡീസല്‍വിലയില്‍ 11 പൈസയുടെ കുറവുവരുത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 74 രൂപ 86 പൈസയാണ് ഈടാക്കിയിരുന്നത്. എന്നാല്‍ ബുധനാഴ്ച ഒരു രൂപ വര്‍ധിച്ച് ഇത് 75.95 രൂപയായി. പിന്നാലെ ഇന്ന് 11 പൈസ കുറച്ച് 75 രൂപ 84 പൈസയാണ് ഇന്നത്തെ ഡീസല്‍വില. തിരുവന്തപുരത്ത് ഡീസല്‍വില 77 രൂപ 30 പൈസയാണ്. ചൊവ്വാഴ്ച ഇത് 76 രൂപ 30 പൈസയും ബുധനാഴ്ച ഒരു രൂപ 11 പൈസ കൂടി 77 രൂപ 41 പൈസയായി. കോഴിക്കോട് 76 രൂപ 19 പൈസയാണ് ഇന്നത്തെ ഡീസല്‍വില. കഴിഞ്ഞ ദിവസം ഇത് 76 രൂപ 30 പൈസയായിരുന്നു. ചൊവ്വാഴ്ച 75 രൂപ 21 പൈസ ഉണ്ടായിരുന്ന ഡീസല്‍വിലയാണ് തൊട്ടടുത്ത ദിവസത്തില്‍ ഒരു രൂപ കൂടിയത്.

കൊച്ചിയില്‍ പെട്രോളിന് ഇന്ന് 15 പൈസ കുറഞ്ഞ് 79 രൂപ 22 പൈസയായി. കഴിഞ്ഞ ദിവസം വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. കോഴിക്കോട് 79 രൂപ 56 പൈസയാണ് ഇന്നത്തെ പെട്രോള്‍ വില. തിരുവനന്തപുരത്ത് 80 രൂപ 63 പൈസയാണ് ഇന്ന് ഈടാക്കുന്ന പെട്രോള്‍ വില. 

രാജ്യാന്തര വിപണിയില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 65 ഡോളറില്‍ എത്തി നില്‍ക്കുകയാണ്. അസംസ്‌കൃത എണ്ണവിലയില്‍ ഗണ്യമായ കുറവുണ്ടായിട്ടും ഇത് ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അമര്‍ഷം പുകയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com