ഗൂഗിള്‍ ക്ലൗഡ് സിഇഒയായി മലയാളി തോമസ് കുര്യന്‍ 

ഒറാക്കിള്‍ കോര്‍പ്പറേഷന്റെ പ്രൊഡക്റ്റ് ഡെവലപ്പ്‌മെന്റ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ഗൂഗിള്‍ ക്ലൗഡില്‍ കുര്യന്‍ സ്ഥാനമേറ്റത്
ഗൂഗിള്‍ ക്ലൗഡ് സിഇഒയായി മലയാളി തോമസ് കുര്യന്‍ 

ഗൂഗിള്‍ ക്ലൗഡ് സിഇഒയായി മലയാളിയായ തോമസ് കുര്യന്‍ നിയമിതനായി. ഒക്ടോബറില്‍ ഒറാക്കിള്‍ കോര്‍പ്പറേഷന്റെ പ്രൊഡക്റ്റ് ഡെവലപ്പ്‌മെന്റ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ഗൂഗിള്‍ ക്ലൗഡില്‍ കുര്യന്‍ സ്ഥാനമേറ്റത്. ഡയാന ഗ്രീന്‍ ഗൂഗിള്‍ ക്ലൗഡ് സിഇഒ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് കുര്യന്‍ നിയമിതനായത്. 

ജനുവരി അവസാനമാണ് കോട്ടയം സ്വദേശിയായ കുര്യന്‍ പുതിയ പദവി ഏറ്റെടുക്കുക. ഈ മാസം 26-ാം തിയതി ഗൂഗിള്‍ ക്ലൗഡില്‍ ചേരുമെങ്കിലും അടുത്ത വര്‍ഷം ആദ്യം മാത്രമേ കുര്യന്‍ മേധാവി സ്ഥാനം ഏറ്റെടുക്കുകയൊള്ളു. അതുവരെ ഡയാന ഗ്രീന്‍ സിഇഒ സ്ഥാനത്ത് തുടരും. 

ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് കൂടുതല്‍ സോഫ്റ്റ് വെയറുകള്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒറാക്കിള്‍ മേധാവി ലാരി എല്ലിസണുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് കുര്യന്‍ രാജി വയ്ക്കാന്‍ കാരണം. ഗൂഗിള്‍ ക്ലൗഡ് മേധാവിയായി ചുമതലയേല്‍ക്കുന്നതോടെ ഒറാക്കിളില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത ലക്ഷ്യം പൂര്‍ത്തീകരിക്കാനാവും കുര്യന്‍ ഊന്നല്‍ നല്‍കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com